ന്യൂദല്‍ഹി: രാജ്യത്തെ 9000 തബ്‌ലീഗ് അംഗങ്ങളും അവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദല്‍ഹിയിലെ തബ് ലീഗ് ആസ്ഥാനത്തുണ്ടായിരുന്ന 2000 തബ്‌ലീഗ് അംഗങ്ങളില്‍ 1804 പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും 334 പേരെ ആശുപത്രികളില്‍ അഡ്മിറ്റാക്കിയെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി പുണ്യ ശൈല ശ്രീവാസ്തവ അറിയിച്ചു.
സംസ്ഥാനങ്ങളുമായി മന്ത്രാലയം നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്‍രെ ഭാഗമായാണ് ഇത്രയുമധികം ആളുകളെ കണ്ടെത്തിയതെന്നും പുണ്യ ശൈല ശ്രീവാസ്തവ പറഞ്ഞു. കേരളത്തില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച 21 പേരില്‍ രണ്ട് പേര്‍ നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 110 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നിസാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു. നേരത്തെ നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് ജമാഅത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത ആളുകളോട് വൈറസ് പരിശോധനയ്ക്കായി സ്വമേധയാ മുന്നോട്ട് വരാന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും ആരോഗ്യ സെക്രട്ടറി ബീല രാജേഷും ആവശ്യപ്പെട്ടിരുന്നു.
സമ്മേളനത്തില്‍ തമിഴ്നാട്ടില്‍ നിന്നും 500ലധികം പേര്‍ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. രാജ്യത്ത് 1965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ക്ക് രോഗം ഭേദമായി.
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…