Categories: India

ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും. നിയമസഭാ കക്ഷി നേതാവിനെ യോഗത്തിൽ തെരഞ്ഞെടുക്കും. രാവിലെ 11.30ഓടെയാണ് യോഗം.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഫെബ്രുവരി 14, അല്ലെങ്കിൽ 16 എന്നീ തീയതികളാണ് പരിഗണനയിലുള്ളതെന്ന് ആപ് നേതാവ് സൂചിപ്പിച്ചു. രാംലീല മൈതാനിയിലായിരിക്കും ചടങ്ങ് നടക്കുകയെന്നും ഇദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും നേതാവ് പറഞ്ഞു.

70 അംഗ ഡൽഹി നിയമസഭയിൽ 62 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് കെജരിവാളിന്‍റെ നേതൃത്വത്തിൽ മൂന്നാം തവണയും ഡൽഹിയിൽ എ.എ.പി സർക്കാർ സ്ഥാനമേൽക്കുന്നത്. ബി.ജെ.പി എട്ട് സീറ്റിലൊതുങ്ങി.

Newsdesk

Recent Posts

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

17 mins ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

1 hour ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

9 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

23 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago