അബുദാബി: ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം യാഥാർഥ്യമാകുമെന്ന് അബുദാബിയിൽ നടന്നുവരുന്ന വേൾഡ് അർബൻ ഫോറം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനും തീരപ്രദേശങ്ങളിലെ ജനബാഹുല്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
സന്നദ്ധ സംഘടനയായ ഓഷ്യാനിക്സ് ആണ് ഇതുസംബന്ധിച്ച ആശയത്തിന് രൂപരേഖയൊരുക്കിയത്. കരയിൽനിന്നും ഒരു കിലോമീറ്റർ അകലെ ആഴമില്ലാത്ത സ്ഥലത്തായിരിക്കും ഒഴുകുന്ന നഗരം സജ്ജമാക്കുക. കെട്ടിടങ്ങൾ നിർമിക്കാനും ഭക്ഷണം ഉൽപാദിപ്പിക്കാനും മാലിന്യനിർമാർജനത്തിനും ഊർജോൽപാദനത്തിനുമെല്ലാം സാധിക്കുംവിധമാണ് ഒഴുകുന്ന നഗരത്തിന്റെ രൂപകൽപന.
സൗരോർജം, കാറ്റ്, തിരമാല എന്നിവയിൽനിന്നായിരിക്കും വൈദ്യുതി. മഴവെള്ളം സംഭരിച്ച് ശുദ്ധജലം ഉറപ്പുവരുത്തുമെന്ന് ഓഷ്യാനിക്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ മാർക് കളിൻസ് ഷെൻ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…