ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും. നിയമസഭാ കക്ഷി നേതാവിനെ യോഗത്തിൽ തെരഞ്ഞെടുക്കും. രാവിലെ 11.30ഓടെയാണ് യോഗം.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഫെബ്രുവരി 14, അല്ലെങ്കിൽ 16 എന്നീ തീയതികളാണ് പരിഗണനയിലുള്ളതെന്ന് ആപ് നേതാവ് സൂചിപ്പിച്ചു. രാംലീല മൈതാനിയിലായിരിക്കും ചടങ്ങ് നടക്കുകയെന്നും ഇദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും നേതാവ് പറഞ്ഞു.
70 അംഗ ഡൽഹി നിയമസഭയിൽ 62 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് കെജരിവാളിന്‍റെ നേതൃത്വത്തിൽ മൂന്നാം തവണയും ഡൽഹിയിൽ എ.എ.പി സർക്കാർ സ്ഥാനമേൽക്കുന്നത്. ബി.ജെ.പി എട്ട് സീറ്റിലൊതുങ്ങി.