gnn24x7

സം​സ്ഥാ​ന​ത്തു പ​ക​ല്‍ താ​പ​നി​ല ഉ​യ​രുന്നു; ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

0
258
gnn24x7

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പ​ക​ല്‍ താ​പ​നി​ല ഉ​യ​രുകയാണ്.

സൂ​ര്യാ​ഘാ​ത​ത്തി​നു​ള്ള സാ​ഹ​ച​ര്യ൦ കണക്കിലെടുത്ത് മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്.

വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച്‌ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ പ്ര​ണ​ബ്ജ്യോ​തി നാ​ഥ് ഉ​ത്ത​ര​വി​റ​ക്കി. ഏ​പ്രി​ല്‍ 30വ​രെ പ​ക​ല്‍ ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ 3 മണിവരെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴി​നും വൈ​കി​ട്ട് ഏ​ഴി​നും ഇ​ട​യ്ക്ക് എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തിയാണ് ഉത്തരവ്.

സൂ​ര്യാ​ഘാ​ത​മേല്‍ക്കുന്നതിനുള്ള സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണു തൊ​ഴി​ല്‍ ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചിരിക്കുന്നത്‌.

അതേസമയം, സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 3000 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള, സൂ​ര്യാ​ഘാ​ത​ത്തി​നു സാ​ധ്യ​ത​യി​ല്ലാ​ത്ത, മേ​ഖ​ല​ക​ളെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് തീ​യ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ല്‍ റീ​ജി​യ​ണ​ല്‍ ജോ​യി​ന്‍റ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍, ചീ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ന്‍​സ് എ​ന്നി​വ​ര്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശ​ച്ചി​ട്ടു​ണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here