ന്യൂഡൽഹി: മൂന്നു വർഷം മുന്നേ തന്നെ മനപൂർവ്വം കൊലപ്പെടുത്തുന്നതിന് വേണ്ടി ചില ചാര പ്രവർത്തകസംഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ചമ്മന്തിയോടൊപ്പം വിഷം കലർത്തി തന്നെ വധിക്കാൻ ശ്രമം നടത്തിയെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി. ഈ മാസത്തോടുകൂടി തന്റെ സർവീസിൽ നിന്നും വിരമിക്കുന്ന തപൻ മിശ്രയാണ് തനിക്ക് അനുഭവപ്പെട്ടു ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഐഎസ്ആർഒയിലെ പ്രമുഖ ഉപദേഷ്ടാവായി ജോലി ചെയ്യുന്ന ഈ ശാസ്ത്രജ്ഞൻ 2017 മെയ് 23ന് നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. തനിക്ക് അന്ന് കഴിക്കാനുള്ള ഭക്ഷണത്തോടൊപ്പം ദോശയും ചമ്മന്തിയും ഉണ്ടായിരുന്നു. പൊതുവേ ദോശയോട് പ്രിയമുള്ള തനിക്ക് ചമ്മന്തി കൂട്ടി കഴിക്കാൻ വളരെ പ്രിയമായിരുന്നു. അത് അറിഞ്ഞുകൊണ്ടുതന്നെ മനപ്പൂർവ്വം അവർ ചമ്മന്തിയിലായിരുന്നു ഉഗ്രവിഷം കലർത്തിയത്.
ആഴ്സനിക് ട്രയോക്സൈഡ് എന്ന ഉഗ്രൻ വിഷമായിരുന്നു ചമ്മന്തിയിൽ കലർത്തി ഇരുന്നത്. തുടർന്ന് തനിക്ക് അതിരൂക്ഷമായ ശ്വാസതടസ്സവും ശരീരത്തിൽ ഫംഗൽ ഇൻഫെക്ഷനും സംഭവിക്കുകയും ചെയ്തു. ഇതിനിടയിൽ ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഭക്ഷണത്തിൽ വിഷം കലർന്ന വിവരം പറയുകയും ഉടനെ തന്നെ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വളരെ ഞെട്ടലോടെ തപൻ മിശ്ര ഇത് വിവരിച്ചു.
രാജ്യദ്രോഹികൾ ആയ ചില ചാര സംഘടനകളുടെ ഉള്ളു കളികളാണ് തന്നെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാനുള്ള ശ്രമം നടത്തിയത് എന്ന് പിന്നീട് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. എന്നാൽ ഇതിനെ കുറിച്ച് വിശദമായി അന്വേഷണം എന്നാണ് തപൻ മിശ്രയുടെ ആവശ്യം. എന്നാൽ ഐഎസ്ആർഒ തപൻ മിശ്രയുടെ ഈ വെളിപ്പെടുത്തലിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പ്രതികരിച്ചില്ല.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…