ബീഹാർ; തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിന് കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച ശേഷം ഫെവി ക്വിക്ക് എന്ന സൂപ്പർ ഗ്ലൂ കണ്ണിലേക്ക് ഒഴിച്ച് പ്രതികാരം വീട്ടി പെൺകുട്ടി. ചൊവ്വാഴ്ച വൈകീട്ട് ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം നടന്നത്.
ഡിസംബർ ഒന്നിന് ശേഖപുര ജില്ലയിലായിരുന്നു ഗോപാൽ റാമിന്റെ വിവാഹം. കാമുകൻ ഗോപാൽ റാമിന്റെ വിവാഹത്തിൽ പെൺകുട്ടിക്ക് വൈരാഗ്യമുണ്ടായി. ഗോപാൽ റാമിന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയാണ് ഈ പെൺകുട്ടി.
ഗോപാൽ റാമിന്റെ വിവാഹ ശേഷം ഇവൾ സൗഹൃദം നടിച്ച് ഗോപാലിന്റെ വീട്ടിൽ കയറിപ്പറ്റി. പിന്നീട് ഉറങ്ങി കിടക്കുന്ന സമയത്ത് ഗോപാൽ റാമിന്റെ ഭാര്യയുടെ കണ്ണിൽ ഫെവിക്വിക്ക് ഒഴിക്കുകയായിരുന്നു. സംഭവം നടന്ന സമയത്ത് തന്നെ വീട്ടുകാർ മുന്കാമുകിയെ പോലീസിൽ ഏല്പിച്ചു. ഗോപാൽ റാമിന്റെ ഭാര്യയുടെകണ്ണിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…