കൊല്ലം: കൊല്ലം തെന്മല ഉറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു പെൺകുട്ടികൾ മരിച്ചു. ശാലിനി (14), ശ്രുതി (11), കെസിയ (16) എന്നിവരാണു മരിച്ചത്. പെൺകുട്ടികൾ റോഡിനരികിലൂടെ നടന്നു പോവുന്നതിനിടയിൽ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വാൻ അടുത്ത വയലിലേക്ക് മറിഞ്ഞു.
ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. പുനലൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന മിനിലോറി ഇടിച്ചാണ് കുട്ടികൾ മരിച്ചത്. ഉറുകുന്ന് സ്വദേശികളായ അലക്സ് – സിന്ധു ദമ്പതികളുടെ മക്കളാണ് ശാലിനിയും ശ്രുതിയും. ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകളാണ് കെസിയ. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…