സിഡ്‌നി: ഇന്ത്യയുടെ ഒസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്ന് ഏകദിന പരമ്പരകളില്‍ രണ്ട് എണ്ണത്തില്‍ വിജയിച്ച് ഒസ്‌ട്രേലിയ പരമ്പര നേടി. ഇന്ന് ഇന്ത്യയ്ക്ക് ആശ്വാസ വിജയം നേടാനായി. പരമ്പരയിലെ മികച്ച കളിക്കാരനായി ഒസ്‌ട്രേലിയയിലെ സ്റ്റീവ് സ്മിത്തിനെ തിരഞ്ഞെടുത്തപ്പോള്‍ ഇന്നത്തെ മികച്ച കളിക്കാരനായി ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു. ഇന്ന് ഹാര്‍ദിക് പാണ്ഡ്യ 76 ബോളില്‍ 92 റണ്‍സെടുത്ത് ഔട്ടാവാതെ നിന്നു.
ഇന്നത്തെ കളിയില്‍ ഹാര്‍ദ്ദിക്കിനെ കൂടാതെ രവീന്ദ്ര ജഡേജ 66 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട്‌കോലി 63 റണ്‍സും എടുത്തു. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഒസ്‌ട്രേലിയ അടിച്ചുകൂട്ടിയ കൂറ്റന്‍ സ്‌കോര്‍ വച്ചു നോക്കുമ്പോള്‍ ഇതൊരു വലിയ സ്‌കോര്‍ ആയിരുന്നില്ല. എന്നിട്ടും ആഥിതേയര്‍ക്ക് ഇന്ത്യയൊടൊപ്പം ഓടിയെത്താനായില്ല. 13 റണ്‍സ് ദൂരെ നിന്ന് അവര്‍ പരാജയം സമ്മതിച്ചു. അവര്‍ക്ക് മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെടുത്തി 289 റണ്‍സ് എടുക്കാനേ സാധ്യമായുള്ളൂ.
ഓസ്‌ട്രേലിയയ്്ക്ക് വേണ്ടി ആറോണ്‍ ഫ്‌ളിന്‍ഞ്ച് 82 ബോളില്‍ 75 റണ്‍സ് എടുത്തു. ഗ്ലന്‍ മാക്‌സ്‌വെല്‍ 59 റണ്‍സെടുത്തു. കൂടാതെ അലക്‌സ് കാരി 38 റണ്‍സും എടുത്തു. ഇന്ത്യക്ക് വേണ്ടി ഷര്‍ഡുല്‍ താക്കൂര്‍ 51 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ നേടി. ബുംറായും നടരാജനും ഈരണ്ടു വിക്കറ്റുകളും നേടി. ഒസ്‌ട്രേലിയയക്ക് വേണ്ടി ആഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റും ആഡം സാംപയും ജോഷ് ഹെയ്‌സല്‍വുഡ് ഓരോ വിക്കറ്റുകള്‍ വീതം നേടി.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…