Categories: India

എയർ ഇന്ത്യയുടെയും എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികള്‍ക്കൊപ്പം മുംബൈയിലെ ഭൂമിയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങളും വിറ്റൊഴിയും

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നവിമുംബൈയിൽ നെരൂളിലുള്ള ഭൂമി വിൽക്കാൻ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾ നൽകാൻ സിങ്കപ്പൂർ എയർലൈൻസുമായി സഹകരിച്ചുണ്ടാക്കിയ സംയുക്തസംരംഭമായ ഐസാറ്റ്‌സിന്റെ പകുതി ഓഹരികളുമാണ് വിറ്റഴിക്കുക.

വാങ്ങുന്നവർക്ക് എയർ ഇന്ത്യ എന്ന ബ്രാൻഡ്തന്നെ തുടരാം. ലേലം സംബന്ധിച്ച പ്രാഥമിക വിവരപത്രം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്.എയർ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വിറ്റഴിക്കാൻ നടപടികൾ തുടങ്ങി. വാങ്ങാനുദ്ദേശിക്കുന്നവർ മാർച്ച് 17-നകം താത്പര്യപത്രം സമർപ്പിക്കണം. മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോർപ്പറേഷന്റെ (സിഡ്‌കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വിൽക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു ലക്ഷം ചതുരശ്രമീറ്റർ സ്ഥലമാണ് എയർഇന്ത്യയുടേതായി നവിമുംബൈയിലുള്ളത്. ഇതിന്റെ പത്തുശതമാനംമാത്രമാണ് നിലവിൽ വാണിജ്യാവശ്യങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ളത്. ബാക്കി താമസസ്ഥലമാണ്.

പുതിയ വിമാനത്താവളം വരുന്ന പശ്ചാത്തലത്തിൽ നവിമുംബൈ മേഖലയിൽ വൻ വികസനപദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥലത്തിന്‌ മികച്ച വിലലഭിക്കുമെന്ന് എയർഇന്ത്യ അധികൃതർ പ്രതീക്ഷിക്കുന്നു. നിലവിൽ ഈ സ്ഥലത്തുള്ള ഫ്ളാറ്റ് സമുച്ചയങ്ങളിലായി അഞ്ഞൂറോളം താമസക്കാരുണ്ട്. എയർഇന്ത്യ ജീവനക്കാർക്കാണ് ഇവിടെ ഫ്ളാറ്റ് കൈമാറിയിട്ടുള്ളത്. 2011-‘12ലാണ് എയർഇന്ത്യയുടെ ആസ്തികൾ വിൽക്കുന്നതിന് സർക്കാർ ശ്രമംതുടങ്ങിയത്. വർഷം 500 കോടിയുടെ ആസ്തികൾവീതം വിൽക്കാനാണ് തീരുമാനിച്ചത്. രണ്ടുവർഷംമുമ്പ് 9500 കോടി രൂപയുടെ 111 ആസ്തികൾ വിൽക്കാൻ നടപടികളായിരുന്നു. ടെൻഡർ ക്ഷണിച്ചെങ്കിലും പലതിലും അതിൽ കാണിച്ചിരുന്ന കുറഞ്ഞ തുകയ്ക്കുപോലും വാങ്ങാനാളെത്തിയില്ല. ഇതോടെ ഈ ശ്രമം പരാജയപ്പെട്ടു.

Newsdesk

Recent Posts

96% ഉൽപന്നങ്ങൾക്കും തീരുവ ഇളവ്; ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ ഒപ്പുവച്ചു

രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…

28 mins ago

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

19 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

1 day ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

1 day ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago