ന്യൂദല്ഹി: ഉംപുണ് ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില് സൂപ്പര് സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ അഞ്ചാം വിഭാഗത്തില്പ്പെട്ട അതി തീവ്രതയാര്ന്ന ഗണമാണ് സൂപ്പര് സൈക്ലോണ്.
മണിക്കൂറില് 120 മുതല് 130 കിലോമീറ്റര് വേഗത്തില് സഞ്ചരിക്കുന്ന കാറ്റ് ബുധനാഴ്ചയോടെ ഒഡീഷയുടെയുടെയും പശ്ചിമ ബംഗാളിന്റെയും തീരം തൊടുമെന്നാണ് കണക്കാക്കുന്നത്.
ബംഗ്ലാദേശിലെ ഹത്യ ദ്വീപിനും പശ്ചിമ ബംഗാളിലെ സിഗയ്ക്കുമിടയിലാണ് ഉംപുണ് കരയിലേക്കെത്തുക.
അതേസമയം ബുധനാഴ്ച കരയിലേക്കടുക്കുന്ന ഉംപുണ് ഒഡീഷയില് കനത്ത നാശത്തിന് കാരണമാകുമെന്നും ഒഡിഷയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഉമാശങ്കര് പറഞ്ഞു.
കാറ്റില് മണ്ണിടിച്ചിലുണ്ടായാല് ഉത്തര ഒഡീഷയുടെ തീരത്ത് കനത്ത ആഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ബലാസോര്, ഭദ്രക്, ജജ്പൂര്, മയൂര്ഭഞ്ച് തുടങ്ങിയ ജില്ലകളെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഉംപുണ് നാലാം വിഭാഗത്തില്പ്പെടുന്ന മാരക ശേഷിയുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.
ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിര്ദേശമാണ് നല്കിയിരിക്കുന്നത്. ഒഡീഷയില് ആളുകളെ ഒഴിപ്പിക്കാന് ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളില് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല് അതിവേഗത്തിലാണ് കാറ്റിന് ശക്തിപ്രാപിക്കുന്നതെന്നാണ് വിവരങ്ങള്.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…