Ireland

ഐറിഷ് പൗരത്വത്തിന് ഭാഷാ നിബന്ധന ഇല്ല; പൗരത്വ നിയമം മാറ്റില്ലെന്ന് Taoiseach

അയർലണ്ടിൽ നാച്വറലൈസ്ഡ് പൗരത്വം നേടാൻ ഭാഷാപരിജ്ഞാനം നിർബന്ധമാക്കണമെന്ന ആവശ്യങ്ങൾ Taoiseach മൈക്കിൾ മാർട്ടിൻ തള്ളി. പാർനെൽ സ്ക്വയറിലെ കത്തിക്കുത്ത് കേസിനെ ചൂണ്ടിക്കാട്ടി പൗരത്വ നയത്തിൽ മാറ്റം വേണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, ഒരു കുറ്റകൃത്യത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ പൗരത്വ നയം വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

2023 നവംബറിൽ ഡബ്ലിനിലെ പാർനെൽ സ്ക്വയറിലുള്ള ഗെയിൽസ്‌കോയിൽ ചോലാസ്‌റ്റെ മ്വയർ സ്കൂളിന് പുറത്ത് നടന്ന കത്തിക്കുത്ത് ആക്രമണത്തിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട റിയാദ് ബുഷാക്കർ വർഷങ്ങളായി അയർലണ്ടിൽ താമസിച്ചിരുന്നയാളും മുമ്പ് അയർലണ്ട് പൗരത്വം നേടിയയാളുമാണ്. എന്നാൽ വിചാരണയ്ക്കിടെ ഫ്രഞ്ച്-അറബിക് ദുഭാഷിയുടെ സഹായം ആവശ്യമായതും, ഇംഗ്ലീഷ് ഭാഷയിലെ പരിമിതമായ അറിവും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഈ സാഹചര്യത്തിൽ, യൂറോപ്യൻ യൂണിയനിലെ മറ്റ് പല രാജ്യങ്ങളിലേതുപോലെ അയർലണ്ടിലും പൗരത്വത്തിനായി ഭാഷാപരിജ്ഞാനം നിർബന്ധമാക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു Taoiseach. “ഒരു കേസിൽ നിന്ന് പൊതുവായ നയനിർണയത്തിലേക്ക് എത്തിച്ചേരാൻ കഴിയില്ല. ഈ ഭീകരമായ ആക്രമണത്തിൽ ഭാഷയ്ക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. കുറ്റകൃത്യങ്ങളെ പൗരത്വവുമായി ബന്ധിപ്പിക്കുന്നത് നീതിയുക്തമല്ല,” എന്ന് മാർട്ടിൻ പറഞ്ഞു.

ലോകമെമ്പാടുമുള്ള വിവിധ രാജ്യക്കാരും വിവിധ സാഹചര്യങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെന്നും, കൊലപാതകം ഒരു പ്രത്യേക വംശീയ വിഭാഗത്തിന്റെയോ ദേശീയതയുടെയോ സ്വഭാവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുമ്പ് സാമൂഹിക സംരക്ഷണ മന്ത്രി ദാര കല്ലിയറിയും പൗരത്വത്തിന് ഭാഷാ-സാംസ്കാരിക പരീക്ഷ നിർബന്ധമാക്കണമെന്ന ആവശ്യത്തെ എതിർത്തിരുന്നു. ഒരു വ്യക്തിയുടെ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കുമുള്ള സംഭാവനയും പൗരത്വം നൽകുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ ഭാഷാ പരീക്ഷ നിർബന്ധമാക്കുന്ന കാര്യം മുൻപ് പരിഗണിച്ചിരുന്നെങ്കിലും, അതിന്റെ ഭരണപരമായ സങ്കീർണതകൾ കാരണം തീരുമാനം എടുത്തിട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിലെ നിയമപ്രകാരം, കഴിഞ്ഞ ഒൻപത് വർഷത്തിനിടെ കുറഞ്ഞത് അഞ്ച് വർഷം നിയമപരമായി അയർലണ്ടിൽ താമസിച്ചവർക്കും, അതിൽ അപേക്ഷയ്ക്ക് മുമ്പുള്ള ഒരു വർഷം തുടർച്ചയായ താമസമുള്ളവർക്കുമാണ് സാധാരണയായി നാച്വറലൈസ്ഡ് അയർലണ്ട് പൗരത്വത്തിന് അപേക്ഷിക്കാനാകുക. ഭാഷാപരിജ്ഞാനം തെളിയിക്കണമെന്ന വ്യവസ്ഥ നിലവിൽ അയർലണ്ടിലില്ല. എന്നാൽ സ്വീഡൻ, പോർച്ചുഗൽ തുടങ്ങിയ ചില യൂറോപ്യൻ രാജ്യങ്ങൾ സമീപകാലത്ത് പൗരത്വ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

5 mins ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

2 hours ago

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

15 hours ago

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…

22 hours ago

സ്റ്റുഡന്റ് അക്കോമഡേഷൻ തട്ടിപ്പ്: മുന്നറിയിപ്പുമായി ഗാർഡ

ലിവിങ് സർട്ടിഫിക്കറ്റ് പരീക്ഷാഫലവും തേർഡ് -ലെവൽ CAO ഓഫറുകളും പ്രഖ്യാപിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള താമസസൗകര്യ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി An…

1 day ago

നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270 ആയി

ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270 ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും…

1 day ago