ഗോവ: ഇന്ത്യയുടെ അഭിമാനമായ ഇന്ത്യന്‍ പനോരമയിലെ സിനിമകള്‍ പൊതുജങ്ങള്‍ക്ക് വെര്‍ച്ച്വലായി ഓണ്‍ലൈനായി കാണാനുള്ള സംവിധാനം ഇപ്പോള്‍ ഒരുക്കിയിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഗോവയിലെ ഡെലിഗേറ്റുകളുടെ എണ്ണം 2000 ആക്കി നിജപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത്. ഓണ്‍ലൈന്‍ സിനിമകാണമെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രജിസ്റ്റര്‍ ചെയ്ത് ലോകത്ത് എവിടെ വെണമെങ്കിലും ഇരുന്ന് കാണാവുന്നതാണ്.
ഇതിനായി ഇന്ത്യന്‍ പനോരമയുടെ https://virtual.iffigoa.org/#/signup ഈ സൈറ്റില്‍ പ്രവേശിച്ച് നമ്മുടെ പ്രധമിക വിവരങ്ങള്‍, പേര്, വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ്, നമ്മള്‍ ആരാണെന്നുള്ള വിവരണം എന്നിവ നല്‍കിയാല്‍ ഉടനെ മറ്റൊരു പെയ്‌മെന്റ് വിന്‍ഡോയിലേക്ക് പ്രവേശിക്കും. അവിടെ 590 രൂപ ഓണ്‍ ലൈനായി അടച്ചതിന് ശേഷം നമുക്ക് രജിസ്റ്റര്‍ ചെയ്താല്‍ നമുക്ക് വിശദാംശങ്ങള്‍ ലഭ്യമാവും.
രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണിങ് ഫങ്ഷനും ക്ലോസിങ് ഫങ്ഷനും ഓണ്‍ലൈനായി നമുക്ക് കാണുവാന്‍ സാധിക്കും. കൂടാതെ ഓണ്‍ലൈനായി സ്ട്രീം ചെയ്യുന്ന എല്ലാ സിനിമകളും നമുക്ക് കാണുവാന്‍ സാധിക്കും. കൂടാതെ ഫെസ്റ്റിവല്‍ സംബന്ധിച്ച് നടക്കുന്ന മാസ്റ്റര്‍ ക്ലാസുകളില്‍ പങ്കെടുക്കാനും ചോദ്യങ്ങള്‍ ചോദിക്കുവാനും സാധിക്കും. കൂടാതെ സിനിമയുടെ ഇ കാറ്റലോഗ് നമുക്ക് ഓണ്‍ലൈനായി ലഭ്യമാവും.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…