gnn24x7

ഗോവ ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈനായി ആര്‍ക്കു വേണമെങ്കിലും കാണാം

0
318
gnn24x7

ഗോവ: ഇന്ത്യയുടെ അഭിമാനമായ ഇന്ത്യന്‍ പനോരമയിലെ സിനിമകള്‍ പൊതുജങ്ങള്‍ക്ക് വെര്‍ച്ച്വലായി ഓണ്‍ലൈനായി കാണാനുള്ള സംവിധാനം ഇപ്പോള്‍ ഒരുക്കിയിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഗോവയിലെ ഡെലിഗേറ്റുകളുടെ എണ്ണം 2000 ആക്കി നിജപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത്. ഓണ്‍ലൈന്‍ സിനിമകാണമെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രജിസ്റ്റര്‍ ചെയ്ത് ലോകത്ത് എവിടെ വെണമെങ്കിലും ഇരുന്ന് കാണാവുന്നതാണ്.

ഇതിനായി ഇന്ത്യന്‍ പനോരമയുടെ https://virtual.iffigoa.org/#/signup ഈ സൈറ്റില്‍ പ്രവേശിച്ച് നമ്മുടെ പ്രധമിക വിവരങ്ങള്‍, പേര്, വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ്, നമ്മള്‍ ആരാണെന്നുള്ള വിവരണം എന്നിവ നല്‍കിയാല്‍ ഉടനെ മറ്റൊരു പെയ്‌മെന്റ് വിന്‍ഡോയിലേക്ക് പ്രവേശിക്കും. അവിടെ 590 രൂപ ഓണ്‍ ലൈനായി അടച്ചതിന് ശേഷം നമുക്ക് രജിസ്റ്റര്‍ ചെയ്താല്‍ നമുക്ക് വിശദാംശങ്ങള്‍ ലഭ്യമാവും.

രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണിങ് ഫങ്ഷനും ക്ലോസിങ് ഫങ്ഷനും ഓണ്‍ലൈനായി നമുക്ക് കാണുവാന്‍ സാധിക്കും. കൂടാതെ ഓണ്‍ലൈനായി സ്ട്രീം ചെയ്യുന്ന എല്ലാ സിനിമകളും നമുക്ക് കാണുവാന്‍ സാധിക്കും. കൂടാതെ ഫെസ്റ്റിവല്‍ സംബന്ധിച്ച് നടക്കുന്ന മാസ്റ്റര്‍ ക്ലാസുകളില്‍ പങ്കെടുക്കാനും ചോദ്യങ്ങള്‍ ചോദിക്കുവാനും സാധിക്കും. കൂടാതെ സിനിമയുടെ ഇ കാറ്റലോഗ് നമുക്ക് ഓണ്‍ലൈനായി ലഭ്യമാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here