Categories: IndiaTechnology

ആപ്പിളിന്‍റെ പ്രീമിയം മോഡല്‍ iphone 11 ഇന്ത്യയില്‍ നിര്‍മിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ “ആത്മനിര്‍ഭര്‍ ഭാരത്”  പദ്ധതിയ്ക്ക് ഉറച്ച പിന്തുണ നല്‍കി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.

ഇതിന്‍റെ ഭാഗമായി  ലോകപ്രശസ്​ത ടെക്​ കമ്പനിയായ ആപ്പിള്‍ അവരുടെ പ്രീമിയം മൊബൈല്‍ മോഡലുകളിലൊന്നായ   iphone 11 ന്‍റെ  നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്.  ആപ്പിളിനായി ഫോണുകള്‍ അസംബ്ലിള്‍ ചെയ്യുന്ന  ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്‍റിലാണ്  നിര്‍മ്മാണം  പുരോഗമിക്കുന്നത്. മേയ്​ക്ക്​ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്​ ഫോണ്‍ നിര്‍മിക്കുക.  

ഇതാദ്യമായാണ് ആപ്പിളിന്‍റെ  ടോപ്പ് ലൈന്‍ മോഡല്‍ ഉല്‍പന്നം ഇന്ത്യയില്‍ നിര്‍മിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് രാജ്യത്ത്  iphone 11 നിര്‍മ്മാണം ആരംഭിച്ച കാര്യം അറിയിച്ചത്. 

ഇതിനു പുറമെ, iphone SE(2020)യും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് സൂചന.   ബാംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്‍റിലാകും SE(2020) നിര്‍മ്മിക്കുക. 

ഇന്ത്യയില്‍ തങ്ങളുടെ നിര്‍മ്മാണത്തില്‍ ആപ്പിള്‍ വലിയ വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്.  ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുക എന്നതാണ്  തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അടുത്തിടെ  പറഞ്ഞിരുന്നു.  ആപ്പിള്‍ ചൈനയില്‍ നിന്നും പിന്മാറുന്നതിനുള്ള സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍  ഫോണ്‍ നിര്‍മ്മാണത്തില്‍ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഫോണുകളാകും ഇവിടെ അസംബ്ലിള്‍ ചെയ്യുക. രണ്ടാം ഘട്ടത്തില്‍ മറ്റ്​ രാജ്യങ്ങളിലേക്ക്​ ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ കയറ്റുമതി ചെയ്യും. ചൈനക്ക്​ മേലുള്ള ആശ്രയം കുറക്കുകയാണ്​ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്​.

അതേസമയം, iphone 11ന്‍റെ  വില ആപ്പിള്‍ തല്‍ക്കാലത്തേക്ക്​ കുറക്കില്ലെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവിയില്‍ ഇക്കാര്യം കമ്പനി  പരിഗണിച്ചേക്കും. പ്രാദേശികമായി നിര്‍മ്മിച്ചാല്‍ ഇറക്കുമതി തീരുവയില്‍ 22%  ആപ്പിളിന്​ ലാഭിക്കാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ആപ്പിള്‍ മോഡലുകളിലൊന്നാണ്​ iphone11. iphone XR, iphone7 എന്നിവയാണ്​ ഇന്ത്യയില്‍ തരംഗമായ മറ്റ്​ മോഡലുകള്‍.

Newsdesk

Recent Posts

അയർലണ്ടിന്റെ പുതിയ ഡിജിറ്റൽ വാലറ്റിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു

അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…

18 hours ago

രുചിയേറും ‘വിഷു സദ്യ’ ഒരുക്കി ഊട്ടുപുര; ഇപ്പോൾ ബുക്ക്‌ ചെയ്യാം

ഈ വിഷു ദിനത്തിൽ രുചിയുടെ കൈനീട്ടവുമായി 'ഊട്ടുപുര' സ്പെഷ്യൽ സദ്യ. ഉപ്പേരി മുതൽ അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ വിഷു…

19 hours ago

ക്രാന്തി മെയ്ദിനാഘോഷം; പെൺനടൻ നാടകത്തിന്റെയും കുടിൽ ബാന്റിന്റെ ഗാന സന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിർവഹിച്ചു

ക്രാന്തി: ഈ വർഷത്തെ മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രശസ്ത സിനിമ/ നാടക നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന പെൺനടൻ…

1 day ago

ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ

ലിമെറിക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിലെ ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ…

1 day ago

“ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്…”ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർ എത്തി.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…

1 day ago

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും! ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട്@അമേരിക്ക ജനശ്രദ്ധ പിടിച്ചു പറ്റി

ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ…

2 days ago