ദിസ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.
സ്‌ഫോടനത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞിരുന്നു. കൂടാതെ, സ്ഫോടനത്തിന് പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
അഞ്ചിടങ്ങളിലാണ് രാവിലെ സ്ഫോടനം നടന്നത്. ദിബ്രുഗഢില്‍ എന്‍.എച്ച്. 37ന് സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ആദ്യ സ്‌ഫോടനം നടന്നത്. ദിബ്രുഗഢിലെ തന്നെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ശേഷം സോയാര്‍ഡോ ജില്ലയിലെ സോനാരി മേഖലയിലും ദുലൈജന്‍ മേഖലയിലും ഡൂം ഡൂമയിലുമാണ് മറ്റ് സ്‌ഫോടനങ്ങള്‍.
ശക്തിയേറിയ ഗ്രനേഡ് സ്ഫോടനമാണ് നടന്നതെങ്കിലും സ്ഫോടനങ്ങളില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
അതേസമയം, അസമില്‍ നടന്ന സ്ഫോടനങ്ങളെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു. ജനങ്ങള്‍ തീര്‍ത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകള്‍ ഊ വിശുദ്ധ ദിനത്തില്‍ ആക്രമണം നടത്തിയതെന്നും കുറ്റക്കാരെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…