gnn24x7

അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.

0
216
gnn24x7

ദിസ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു. 

സ്‌ഫോടനത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞിരുന്നു. കൂടാതെ, സ്ഫോടനത്തിന് പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 

അഞ്ചിടങ്ങളിലാണ് രാവിലെ സ്ഫോടനം നടന്നത്. ദിബ്രുഗഢില്‍ എന്‍.എച്ച്‌. 37ന് സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ആദ്യ സ്‌ഫോടനം നടന്നത്. ദിബ്രുഗഢിലെ തന്നെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ശേഷം സോയാര്‍ഡോ ജില്ലയിലെ സോനാരി മേഖലയിലും ദുലൈജന്‍ മേഖലയിലും ഡൂം ഡൂമയിലുമാണ് മറ്റ് സ്‌ഫോടനങ്ങള്‍. 

ശക്തിയേറിയ ഗ്രനേഡ് സ്ഫോടനമാണ് നടന്നതെങ്കിലും സ്ഫോടനങ്ങളില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 

അതേസമയം, അസമില്‍ നടന്ന സ്ഫോടനങ്ങളെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു. ജനങ്ങള്‍ തീര്‍ത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകള്‍ ഊ വിശുദ്ധ ദിനത്തില്‍ ആക്രമണം നടത്തിയതെന്നും കുറ്റക്കാരെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here