Categories: India

അയോധ്യയില്‍ രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോടനുബന്ധിച്ച് ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം വില ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.

‘അയോധ്യ രാമക്ഷേത്രഭൂമിയ്ക്ക് സമീപമുള്ള സ്ഥലങ്ങള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് 1000-1500 രൂപ വരെയായി. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത് 2000-3000 വരെയാണ്’, പ്രൊപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് റിഷി ടണ്ടന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വരുന്നതിന് മുന്‍പ് ഭൂമിവില സ്‌ക്വയര്‍ഫീറ്റിന് 900 രൂപ മാത്രമായിരുന്നു.

ഭൂമിയ്ക്കായുള്ള ഡിമാന്റ് വര്‍ധിച്ചതാണ് വില കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. രാമക്ഷേത്രത്തിന് സമീപം 3 സ്റ്റാര്‍ ഹോട്ടലും അന്താരാഷ്ട്രവിമാനത്താവളവും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതും വിലവര്‍ധനവിന് കാരണമായി.

ക്ഷേത്രനഗരത്തിന് സമീപം സ്ഥലം വാങ്ങിവെക്കുകയെന്ന ലക്ഷ്യമാണ് ധനികര്‍ക്കുണ്ടാകുകയെന്നും ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും അവാദ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് കൗണ്‍സിലര്‍ ഓം പ്രകാശ് സിംഗ് പറയുന്നു.

ഭൂമി വാങ്ങാനുള്ള മത്സരത്തില്‍ രാഷ്ട്രീയക്കാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ബിനാമികളാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Newsdesk

Recent Posts

Finglas മലയാളി ബേസിൽ നിര്യാതനായി

Finglas മലയാളി ബേസിൽ നിര്യാതനായി. 29 വയസ്സായിരുന്നു. കോതമംഗലം സ്വദേശിയാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ബേസിലിനെ ബ്ലൂമൌണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം…

26 mins ago

അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ.എം.ചാണ്ടി നിര്യാതനായി

പാലാ: അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ എം ചാണ്ടി(…

34 mins ago

IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…

5 hours ago

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

19 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

21 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

24 hours ago