Categories: India

അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി; മൂന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും

ഏറെ വിവാദങ്ങൾക്കും, തർക്കങ്ങൾക്കും ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ പോവുകയാണ്. അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി ആയിരിക്കും. 1988ൽ തയ്യാറാക്കിയ ക്ഷേത്ര രൂപകൽപനയിലേതിനേക്കാള്‍  20 അടി കൂടതലാണിതെന്ന് ക്ഷേത്രത്തിന്റെ വാസ്തുശിൽപി നിഖിൽ സോംപുര പറഞ്ഞു. 141 അടി ഉയരത്തിലാണ് അന്ന് ക്ഷേത്രത്തിന്റെ രൂപകൽപന തയ്യാറാക്കിയിരുന്നത്.

രാമക്ഷേത്രം സന്ദർശിക്കാൻ ജനങ്ങൾ ആവേശഭരിതരാണെന്നും, അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ വലുപ്പം വർധിപ്പിക്കാമെന്ന് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

മുമ്പുള്ള രൂപകൽപനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത തൂണുകളും കല്ലുകളും നിർമാണത്തിൽ ഉപയോഗിക്കും. രണ്ട് മണ്ഡപങ്ങൾ മാത്രമേ അധികമായി രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. ക്ഷേത്ര നിർമാണം മൂന്ന്- മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശിൽപിയായ സി. സോംപുരയുടെ മകൻ കൂടിയായ നിഖിൽ സോംപുര കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

14 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

15 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

15 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

15 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

16 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

17 hours ago