Categories: India

അടിയന്തര ക്രെഡിറ്റ് സൗകര്യത്തിന് യോഗ്യതയുള്ള എംഎസ്എംഇകള്‍ക്ക് വായ്പ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍

അടിയന്തര ക്രെഡിറ്റ് സൗകര്യത്തിന് യോഗ്യതയുള്ള എംഎസ്എംഇകള്‍ക്ക് വായ്പ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ‘നിരസിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം, ഞാന്‍ അത് പരിശോധിക്കും’- വ്യവസായ ചേംബര്‍ അംഗങ്ങളുടെ കൂട്ടായ്മയായ ഫിക്കിയെ അഭിസംബോധന ചെയ്യവേ അവര്‍ അറിയിച്ചു.

വായ്പാ മൊറട്ടോറിയം നീട്ടുന്ന കാര്യവും വായ്പകള്‍ പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും സംബന്ധിച്ച് ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം.’മൊറട്ടോറിയം വിപുലീകരണം, വായ്പാ പുന: സംഘടന എന്നിവ സംബന്ധിച്ച ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യകതകള്‍ ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു.്’ വികസന ധനകാര്യ സ്ഥാപനം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ധനമന്ത്രി  പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും അവര്‍ അറിയിച്ചു.

കിട്ടാക്കട പ്രതിസന്ധിയില്‍ പൊരുതുന്ന ബാങ്കുകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയില്ലെന്നതിനാല്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ വ്യവസായം മേഖല പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനിടെ,  ഓഗസ്റ്റ് നാലിന് ചേരുന്ന ആര്‍ബിഐയുടെ മോണിറ്ററി പോളിസി യോഗം നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്ന സൂചന പുറത്തുവന്നു.പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണില്‍ 6.1 ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായി തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍.

വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികള്‍ കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു.ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്) ആണ് കുറവുവരുത്തിയത്.ഇനിയും കുറയ്ക്കുന്നതു ഗുണകരമാകില്ലെന്ന ആഭിപ്രായം വ്യാപകമായതിനിടെയാണ് റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗം നാലു മുതല്‍ ആറു വരെ നടക്കുന്നത്.

Newsdesk

Recent Posts

ടെക്സസിലെ സ്കൂളിൽ അനുമതിയില്ലാതെ ഖുറാൻ വിതരണം; പ്രതിഷേധം ശക്തം

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…

14 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അവസാന ഘട്ടത്തിൽ; ജയശങ്കറിന്റെ സന്ദർശനം പൂർത്തിയായി

വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…

14 hours ago

അമേരിക്കയിൽ പങ്കാളികളെ വിഷം കൊടുത്തു കൊല്ലുന്ന പ്രവണത വർധിക്കുന്നു; ഹോംലാൻഡ് സെക്യൂരിറ്റി മുന്നറിയിപ്പ്

കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…

14 hours ago

അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…

14 hours ago

ഏഴു ഭാഷകളിലായി ഹാഫ് സെക്കൻ്റ് പോസ്റ്റർ എത്തി

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക്  എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക്…

15 hours ago

അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട!

അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ…

16 hours ago