Categories: India

“ജനതാ കര്‍ഫ്യൂ”; പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വന്‍ പിന്തുണ

ന്യൂഡല്‍ഹി: രാജ്യത്താകമാനം  വ്യാപിക്കുന്ന  കൊറോണ വൈറസിനെ  പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെ “ജനതാ കര്‍ഫ്യൂ”  ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി  നരേന്ദ്ര മോദിയ്ക്ക് വന്‍ പിന്തുണ.

ബോളിവുഡ് ചലച്ചിത്ര താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളും അടങ്ങുന്ന പ്രമുഖരാണ്  പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 

പ്രധാനമന്ത്രി മുന്‍കൈയെടുത്ത് സ്വീകരിച്ചത് വിശിഷ്ടമായ ഒരു തീരുമാനമാണെന്നും ജനതാ കര്‍ഫ്യൂ അചരിക്കുന്നത്തിലൂടെ നമ്മള്‍ ഒന്നാണെന്ന് ലോകത്തിനു മുന്നില്‍ കാണിക്കാന്‍ സാധിക്കുമെന്നു൦ ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറഞ്ഞു.

അക്ഷയ് കുമാറിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാവരും ജാഗ്രതയോടും ശ്രദ്ധയോടുമിരിക്കണമെന്നു പറഞ്ഞ കോഹ്‌ലി ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയ്ക്ക് നരേന്ദ്രമോദി പങ്കുവച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ട്വിറ്ററില്‍ വ്യക്തമാക്കി. 

കൊറോണയ്ക്കെതിരെ പോരാടുന്നവരെ സഹായിക്കാന്‍ ജീവന്‍ പണയപ്പെടുത്തി നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും കോഹ്‌ലി തന്‍റെ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.   പ്രത്യേകം എടുത്ത് പറയേണ്ട വിഭാഗമാണ്‌ അവരെന്നും വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് അവരെ പിന്തുണയ്ക്കാമെന്നും കോഹ്‌ലി തന്‍റെ കുറിപ്പില്‍ പറഞ്ഞു. 

പ്രധാനമത്രിയുടെ നിര്‍ദേശാനുസരണം എല്ലാവരും മാര്‍ച്ച് 22നു ജനതാ കര്‍ഫ്യു ആചരിക്കണമെന്ന് ചലച്ചിത്ര താരം അജയ് ദേവ്ഗണ്‍ പറഞ്ഞു. ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രംഗത്തെത്തി. ഇന്ത്യ പോലെയൊരു രാജ്യത്ത് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ അശ്വിന്‍ പറഞ്ഞു. 

പ്രധാനമന്ത്രിയുടെ നിര്‍ദേശം  ഒറ്റക്കെട്ടായി നടപ്പിലാക്കാമെന്നും മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ആചരിക്കണമെന്നും നടന്‍ റിതേഷ് ദേഷ്മുഖ് കുറിച്ചു. എല്ലാവരും കഴിയുന്നത്ര വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കണമെന്ന് പറഞ്ഞ റിതേഷ് അറുപത് വയസിന് മുകളിലുള്ളവര്‍ രണ്ടാഴ്ചത്തേക്ക് വീട്ടില്‍ തന്നെ തുടരണമെന്നും വ്യക്തമാക്കി.

ജനതാ കര്‍ഫ്യൂ ആചരിക്കുമെന്നും വൈകുന്നേരം 5 മണിക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിന്തുണ അറിയിക്കുമെന്നും നടന്‍ വരുണ്‍ ധവാനും ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

18 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago