Categories: India

പൗരത്വ ഭേദഗതി നിയമം; സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാര്‍ലമെന്റിലാണ് യോഗം ചേരുന്നത്. ആദ്യം സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് പാര്‍ലമെന്റിലേയ്ക്ക് മാറ്റുകയായിരുന്നു.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ആംആദ്മി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളും യോഗം ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ രാഷ്ടീയ ലാഭം കോണ്‍ഗ്രിന് മാത്രമായേക്കുമെന്ന വിലയിരുത്തലിലാണ് നിസ്സഹകരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ രജിസ്റ്ററും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു.

സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ആദ്യം അറിയിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. പിന്നീട് ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തുകയായിരുന്നു.ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്‍റെയും ഇരട്ട നിലപാട് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിച്ച യോഗം ബഹിഷ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഴിച്ചുവിട്ട അക്രമം ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മമത പറഞ്ഞത്.പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്‌ അറിയിച്ചു. പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

49 mins ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

3 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

5 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

14 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago