ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ വ്യാഴാഴ്ച (മെയ് ഏഴ്) മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായാണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. എംബസികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അര്‍ഹരായവരുടെ പട്ടിക എംബസികളും ഹൈകമ്മീഷനും ചേര്‍ന്ന് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും തിരിച്ചെത്തിക്കും. ഗള്‍ഫില്‍നിന്നും വിമാന മാര്‍ഗമാണ് പ്രവാസികളെ തിരിച്ചെത്തിക്കുക. യാത്രാക്കൂലി പ്രവാസികള്‍ വഹിക്കണം. കപ്പലുകളും സൈനിക വിമാനങ്ങളും മറ്റ് വാണിജ്യ വിമാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും കേന്ദ്രം അറിയി
ച്ചു.
ഏത് രാജ്യത്തുനിന്നാണോ യാത്ര തിരിക്കുന്നത് അവിടെ വെച്ച് പൂര്‍ണ വൈദ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളു. രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദീവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 14 ദിവസത്തിന് ശേഷം ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. യാത്രയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
നാട്ടിലെത്തുന്ന എല്ലാവരും കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താളങ്ങള്‍ മുതലുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും നല്‍കുകയെന്നും കേന്ദ്രം അറിയിച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…