Categories: India

കൊവിഡ് ബാധിച്ച് ഒരു സി.ഐ.എസ്.എഫ് ജവാന്‍ കൂടി മരണപ്പെട്ടു

കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച് ഒരു സി.ഐ.എസ്.എഫ് ജവാന്‍ കൂടി മരണപ്പെട്ടു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം സെക്യൂരിറ്റി യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായ അസിത് കുമാര്‍ ഷാ(45) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ സി.ഐ.എസ്.എഫ് ജവാനാണ് അസിത് കുമാര്‍. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിനൊപ്പം താമസിച്ച മറ്റൊരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഇന്ത്യന്‍ മ്യൂസിയം അടയ്ക്കുകയും ജീവനക്കാരോട് വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച കൊവിഡ് ബാധിച്ച് രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച 45 ഐ.ടി.ബി.പി ജവാന്മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ദല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നൂറിലധികം ജവാന്‍മാര്‍ ചാവ്‌ല ക്യാംപില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇതോടൊപ്പം കരസേനാ ആശുപത്രിയിലെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മയൂര്‍ വിഹാറിലെ 137 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 hour ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

5 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

22 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago