Categories: India

നിങ്ങളുടെ blood group ഏതാണ്? കൊറോണ വൈറസ് രക്ത ഗ്രൂപ്പ് നോക്കി ആക്രമണം നടത്തുന്നു എന്ന് റിപ്പോർട്ട്

നിങ്ങളുടെ  blood group ഏതാണ് ? റിപ്പോർട്ടുകളുടെ  അടിസ്ഥാനത്തിൽ കൊറോണ വൈറസ് രക്ത ഗ്രൂപ്പ്  നോക്കി ആക്രമണം നടത്തുന്നു എന്നാണ്.

ഇത്  നിങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടി പറയുന്നതല്ല  കേട്ടോ ഇത് ചൈനയുടെ ക്ലിനിക്കൽ ഗവേഷകരുടെ അവകാശവാദമാണ്.

അവരുടെ ഗവേഷണങ്ങൾ പറയുന്നത് A ഗ്രൂപ്പ്കാർക്ക് കൊറോണ അപകടസാധ്യത കൂടുതലാണെന്നും എന്നാൽ O ഗ്രൂപ്പ് കാർക്ക് കുറവ് സാധ്യതയാണെന്നുമാണ്. ചൈനയിൽ നടത്തിയ ആദ്യത്തെ ഗവേഷണമാണിത്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച വുഹാനിലെ റെൻമിൻ, ജിനിന്റാൻ, ഷെഞ്ചൻ ആശുപത്രികളിൽ  ഏതാണ്ട് 2173  പേരിലാണ്  ഈ പഠനം നടത്തിയത്.

ചൈനയുടെ ഗവേഷണ മാസികയായ MedRxiv ലാണ് ഈ റിപ്പോർട്ട് വന്നത്.  കൂടാതെ ചൈനയിലെ പ്രശസ്ത പത്രമായ  ഗ്ലോബൽ ടൈംസിലും  ഈ  റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. വുഹാനിലെ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ  ഡോക്ടറായ് പ്രദീപ് ചൗബെ പറയുന്നത് ഇത്തരമൊരു പഠനം നടന്നിട്ടുണ്ടെന്നും അതിൽ A ഗ്രൂപ്പു കാർക്ക് കൂടുതൽ സാധ്യതയുണ്ടെന്ന്കണ്ടെത്തിയിട്ടുണ്ടെന്നുമാണ്.

കൂടാതെ B,AB ഗ്രൂപ്പുകാർക്ക് കൊറോണയോട് പ്രത്യേക പെരുമാറ്റം കാണിക്കുന്നില്ലെന്നും എന്നാൽ O ഗ്രൂപ്പു കാർക്ക് കൊറോണയുടെ  സാധ്യത  കുറവാണെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പഠനത്തിൽ ഇന്ത്യൻ ഡോക്ടർമാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. അപ്പോളോ ഹോസ്പിറ്റലിലെ ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. ഗൗരവ് ഖരയ പറയുന്നത് ചില കേസുകളിൽ ഒരു പ്രത്യേക രക്തഗ്രൂപ്പിലുള്ളവർ ഒരു പ്രത്യേക രോഗത്തിന് അടിമപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെ. എൻ‌ഡി‌എം‌സിയുടെ ആയുർ‌വേദ ഹോസ്പിറ്റലിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഡി.എം.ത്രിപാഠിയുടെ  അഭിപ്രായമനുസരിച്ചു എ ഗ്രൂപ്പ് എന്നുപറയുന്നത്‌ Respirator ആണെന്നും O ഗ്രൂപ്പ് സാർവത്രിക ദാതാവാണെന്നുമാണ്. ദാതാവിന് ഒന്നും സംഭവിക്കുന്നില്ലെന്നും  എന്നാൽ കൊറോണ വൈറസ്  ബാധയ്ക്ക്  രക്തഗ്രൂപ്പുമായി ബന്ധമില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago