ദില്ലി: കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഴിമതിക്കാരെ ശിക്ഷിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.
‘രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ നിര്‍ണയിക്കാനാകാത്ത കഷ്ടപ്പാടുകള്‍ നേരിടുമ്പോൾ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് രഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
245 രൂപയുടെ പരിശോധന കിറ്റുകള്‍ 600 രൂപ നിരക്കിലാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ കിറ്റുകള്‍ തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്ന് നിരവധി സംസ്ഥാനങ്ങള്‍ വ്യക്തമാക്കുകയും ഈ പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഇതുവരെ 27000 ആളുകളാണ് കൊറോണ ബാധിതരായിട്ടുള്ളത്. 800നടുത്ത് ആളുകൾ മരിക്കുകയും ചെയ്തു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…