ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു.
15,33,936 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
768 മരണവും 24 മണിക്കൂറിനിടെ സംഭവിച്ചു. ആകെ 34,193 മരണങ്ങളാണ് രാജ്യത്തുണ്ടായത്. രോഗവ്യാപനം രാജ്യത്തു തീവ്രമെങ്കിലും 2.25 ശതമാനമാണ് മരണ നിരക്ക്. നിലവില്‍ 5,09,447 പേരാണ് ചികിത്സയിലുള്ളത്. 9,88,029 പേര്‍ രോഗമുക്തരായി. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക്.
1,77,43,740 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയതെന്ന് ഐ സി എം ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 4,08,855 സാമ്പിളുകള്‍ പരിശോധിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
3,91,440 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 14,165 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2,32,277 പേര്‍ക്ക് രോഗം ഭേദമായി.
തൊട്ടുപിന്നില്‍ തമിഴ്‌നാട് ആണ്. 2,27,688 പേര്‍ക്കാണ് തമിഴ് നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 3,659 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…