Categories: India

ദേവീന്ദര്‍ സിങ്ങും ഭീകരവാദികളും 15 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

ശ്രീനഗര്‍: ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദേവീന്ദര്‍ സിങ്ങിനെ കോടതി പതിനഞ്ചു ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു.  രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍ സഹായിക്കുന്നതിനിടെയാണ് ദവീന്ദര്‍ പിടിയിലായത്. ഇതിനു പിന്നാലെ സര്‍വീസില്‍നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ദേവീന്ദറിനൊപ്പം അറസ്റ്റിലായ രണ്ട് ഭീകരവാദികള്‍, മറ്റു രണ്ടു കൂട്ടാളികള്‍, ഭീകരവാദികളില്‍ ഒരാളുടെ സഹോദരന്‍ എന്നിവരെയും കോടതി പതിനഞ്ചുദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്‌.

വ്യാഴാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അഞ്ചുപേരെയും വിശദമായി ചോദ്യംചെയ്യുന്നതിന് പതിനഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം അംഗീകരിച്ച കോടതി ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പമായിരുന്നു ദേവീന്ദര്‍ സിംഗ് യാത്ര ചെയ്തിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്.

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

4 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

4 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

11 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

11 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

13 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

14 hours ago