ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ദല്‍ഹിയില്‍ സഖ്യത്തിന് പ്രസക്തിയില്ലെന്നും പി.സി ചാക്കോ പറഞ്ഞു.
നിലവില്‍ ദല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ് പി.സി ചാക്കോ. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ പദ്ധതികള്‍ ജനങ്ങളെ സ്വാധീനിച്ചെന്നും സാധാരണക്കാരുടെ ഇടയില്‍ അരവിന്ദ് കെജ്‌രിവാളിന് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായുള്ള സഖ്യ സാധ്യതകളെ തള്ളി കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയും രംഗത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനായാസമായ വിജയസാധ്യത ഉണ്ടെന്നും ദല്‍ഹി യൂണിറ്റ് തലവന്‍ കൂടിയായ ചോപ്ര അഭിപ്രായപ്പെട്ടു.
എന്നാല്‍ കോണ്‍ഗ്രസ് മത്സരരംഗത്തു പോലുമില്ലെന്ന് ആം ആദ്മി തിരിച്ചടിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യത ഇല്ലെന്നു വ്യക്തമാക്കികൊണ്ടായിരുന്നു ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആം ആദ്മി പദ്ധതിയിടുന്നത്. ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍ പുറത്തുവരാനിരിക്കെ മുന്‍നിര മുന്നണികളെല്ലാം തെരഞ്ഞെടുപ്പ് ചൂടിലാണ്.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…