gnn24x7

ദല്‍ഹി തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ

0
248
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ദല്‍ഹിയില്‍ സഖ്യത്തിന് പ്രസക്തിയില്ലെന്നും പി.സി ചാക്കോ പറഞ്ഞു.

നിലവില്‍ ദല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ് പി.സി ചാക്കോ. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ പദ്ധതികള്‍ ജനങ്ങളെ സ്വാധീനിച്ചെന്നും സാധാരണക്കാരുടെ ഇടയില്‍ അരവിന്ദ് കെജ്‌രിവാളിന് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായുള്ള സഖ്യ സാധ്യതകളെ തള്ളി കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയും രംഗത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനായാസമായ വിജയസാധ്യത ഉണ്ടെന്നും ദല്‍ഹി യൂണിറ്റ് തലവന്‍ കൂടിയായ ചോപ്ര അഭിപ്രായപ്പെട്ടു.

എന്നാല്‍ കോണ്‍ഗ്രസ് മത്സരരംഗത്തു പോലുമില്ലെന്ന് ആം ആദ്മി തിരിച്ചടിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യത ഇല്ലെന്നു വ്യക്തമാക്കികൊണ്ടായിരുന്നു ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആം ആദ്മി പദ്ധതിയിടുന്നത്. ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍ പുറത്തുവരാനിരിക്കെ മുന്‍നിര മുന്നണികളെല്ലാം തെരഞ്ഞെടുപ്പ് ചൂടിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here