gnn24x7

പ്രമേഹം ചെറുക്കും മാന്ത്രിക കൂണ്‍

0
431
gnn24x7

മഴക്കാലമായാല്‍ മലയാളികളുടെ തൊടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് കൂണ്‍. ഇത്തരം പ്രകൃതിദത്തമായ കൂണുകളില്‍ ഭക്ഷ്യയോഗ്യമായവയും അല്ലാത്തവയുമുണ്ട്. അരിക്കൂണ്‍, മുട്ടക്കൂണ്‍, പാവക്കൂണ്‍ തുടങ്ങിയ ഇനങ്ങള്‍ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്. ധാരാളം അസുഖങ്ങളെ ചെറുക്കാന്‍ കഴിവുള്ള കൂണിന്റെ കഴിവറിഞ്ഞ് വിപണിയിലും ഇതിന് ആവശ്യക്കാരേറി. ഈ വിപണി തിരിച്ചറിഞ്ഞ് കൂണ്‍ കൃഷി ഇന്ന് മികച്ചൊരു ബിസിനസ് മേഖല കൂടിയാണ്.

രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക കഴിവുണ്ട്. ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയായ പ്രമേഹത്തിനെതിരേ പൊരുതാനും കൂണിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജേണല്‍ ഓഫ് ഫംഗ്ഷണല്‍ ഫുഡ്‌സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ദിവസേന വൈറ്റ് ബട്ടണ്‍ കൂണ്‍ കഴിക്കുന്നത് കുടലിലെ സൂക്ഷ്മജീവികളെ മെച്ചപ്പെടുത്തുന്നതിലൂടെ പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് നമ്മുടെ ശരീരത്തിന് പ്രോബയോട്ടിക്‌സ് ആവശ്യമാണ്. ഇത് കരളില്‍ ഗ്ലൂക്കോസിന്റെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായിച്ച് പ്രമേഹത്തിനെതിരേ പ്രവര്‍ത്തിക്കുന്നു.

കൂണിനെ ആരോഗ്യകരമാക്കുന്നത് എന്ത്?

ചെറിയ കുട ആകൃതിയിലുള്ള കൂണ്‍ പലപ്പോഴും വെജിറ്റേറിയനായി കണക്കാക്കപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് ഒരു ഫംഗസാണ്. നിരവധി തരം കൂണുകളുണ്ട് പ്രകൃതിയില്‍. ഇവയ്ക്ക് വേരുകളോ ഇലകളോ പൂക്കളോ വിത്തുകളോ ഇല്ല. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോള്‍ കൂണ്‍ ആരോഗ്യകരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ കലോറി മൂല്യങ്ങള്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്‌സ് ഉള്ളതിനാല്‍ പ്രമേഹത്തെ ചെറുക്കുന്ന ഭക്ഷണമായി ഇവ ഉപയോഗിക്കാവുന്നതാണ്.

പ്രമേഹരോഗികള്‍ക്ക്

മികച്ച ഭക്ഷണം പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണ് കൂണ്‍. ഇവയില്‍ അവശ്യ പോഷകങ്ങള്‍ ഏറെ അടങ്ങിയിട്ടുണ്ട്. കലോറി ഉയര്‍ത്താതെ കൂണ്‍ നമ്മുടെ ശരീരത്തില്‍ പഞ്ചസാര കുറഞ്ഞ ഭക്ഷണം എത്തിക്കുന്നു.

ഹൃദയാരോഗ്യത്തിന് നല്ലത്

കുറഞ്ഞ കലോറി അടങ്ങിയതിനാല്‍ ഇതിന്റെ ഉപഭോഗം കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നില്ല. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ കൂണിന് വലിയ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

പ്രമേഹ രോഗികള്‍ക്ക് നല്ല ആരോഗ്യകരമായ ലഘുഭക്ഷണം കൂണ്‍ പ്രദാനം ചെയ്യുന്നു. വളരെ കുറഞ്ഞ അളവിലേ കൂണില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് അവ വളരെ ആരോഗ്യകരമാണ്. കാരണം, ദിവസം മുഴുവന്‍ നിങ്ങളെ വയറു നിറച്ച് നിലനിര്‍ത്താന്‍ തക്ക നാരുകള്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹരോഗികളുടെ കൂണ്‍

പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവ ശരീരത്തിലെ വര്‍ദ്ധിച്ച വീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരം അവസ്ഥകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കൂണിലുണ്ട്. ഇതിലെ കുറഞ്ഞ അളവിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാണിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് മികച്ച ലഘുഭക്ഷണമാകുന്നു. ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളായ ബ്രെഡ്, പാസ്ത എന്നിവ പോലെ കൂണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി ഉയര്‍ത്തുന്നില്ല. ശരീരഭാരം നിയന്ത്രിക്കാനും പുതിയ കൂണ്‍ മികച്ചതാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ കൂണിലുണ്ട്. ലയിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

പോഷക കലവറയായ കൂണ്‍

പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഒരു നിറകുടമാണ് കൂണ്‍. ഇവയ്ക്ക് അനേകം ആരോഗ്യ ഗുണങ്ങള്‍ കൂടിയുണ്ട്. ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ ശരീരത്തെ സഹായിക്കുന്ന രാസവസ്തുക്കളാണ് ആന്റിഓക്സിഡന്റുകള്‍. കൂണിലെ ആന്റിഓക്സിഡന്റ് ഏജന്റുകളാണ് സെലിനിയം, വിറ്റാമിന്‍ സി, കോളിന്‍ എന്നിവ.

കാന്‍സറിന്

നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് കൂണിലെ ആന്റിഓക്സിഡുകള്‍ ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്തനം, മറ്റ് തരത്തിലുള്ള അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കുന്നു. ചെറിയ അളവില്‍ കൂണില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ചിലതരം ക്യാന്‍സറിനെ തടയാനോ ചികിത്സിക്കാനോ വിറ്റാമിന്‍ ഡി സഹായിക്കുന്നതാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ലെന്റിനാന്‍. ഈ ഘടകം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പഞ്ചസാരയായ ബീറ്റാ ഗ്ലൂക്കന്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാ-ഗ്ലൂക്കന്‍ പല ഭക്ഷ്യയോഗ്യമായ കൂണ്‍ ഇനങ്ങളിലും കാണപ്പെടുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

പൊതുവേ കൂണ്‍ കൊളസ്‌ട്രോള്‍ രഹിതമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന നാരുകളായ ചിറ്റിന്‍, ബീറ്റാ ഗ്ലൂക്കന്‍ എന്നിവയുടെ മികച്ച ഉറവിടമാണ് കൂണ്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മെഡിസിനല്‍ മഷ്‌റൂമില്‍ നടത്തിയ പഠനത്തില്‍ കൂണ്‍ മോശം കൊളസ്‌ട്രോള്‍ കുറച്ചതായി കണ്ടെത്തി.

വാര്‍ദ്ധക്യത്തെ ചെറുക്കാന്‍

വാര്‍ദ്ധക്യത്തെ ചെറുക്കാനും കൂണ്‍ സഹായിക്കുന്നു. പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത് കൂണില്‍ എര്‍ഗോത്തിയോണിന്‍, ഗ്ലൂട്ടത്തയോണ്‍ എന്നീ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്രായമാകല്‍ പ്രക്രിയയുമായി

ബി വിറ്റാമിനുകളാല്‍ സമ്പുഷ്ടം

റൈബോഫ്‌ലേവിന്‍,ഫോളേറ്റ്, തയാമിന്‍, പാന്റോതെനിക് ആസിഡ്, നിയാസിന്‍ എന്നീ ബി വിറ്റാമിനുകള്‍ കൂണില്‍ ധാരാളമുണ്ട്. ശരീരത്തില്‍ ഊര്‍ജ്ജം നല്‍കാനും ചുവന്ന രക്താണുക്കളെ രൂപപ്പെടുത്താനും ബി വിറ്റാമിനുകള്‍ സഹായിക്കുന്നു. ആരോഗ്യമുള്ള തലച്ചോറിന് ബി വിറ്റാമിനുകള്‍ പ്രധാനമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here