Categories: India

ദല്‍ഹി കലാപത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണവുമായി ദൃക്‌സാക്ഷികള്‍

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണവുമായി ദൃക്‌സാക്ഷികള്‍. ഇവര്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

ഒരു ഡെപ്യൂട്ടി കമ്മീഷണര്‍, രണ്ട് അഡീഷണല്‍ കമ്മീഷണര്‍മാര്‍, രണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ദൃക്‌സാക്ഷികള്‍ വ്യാപകമായി പരാതി നല്‍കിയിരിക്കുന്നത്.

ദല്‍ഹിയിലെ മുസ്‌ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്തി, യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തു, തീവെപ്പ് നടത്തി, കലാപത്തിനിടെ കൊള്ളയടിച്ചു തുടങ്ങിയ ഗുരുതരാരോപണങ്ങള്‍ ദൃക്‌സാക്ഷികള്‍ ഉന്നയിച്ചതായി ദ കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി നല്‍കിയ ഒരു സ്ത്രീ പറഞ്ഞത്, ചാന്ദ് ബാഗില്‍ നിന്നുള്ള മൂന്ന് പൊലീസുദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് അവരെ കൊല്ലുന്നത് കണ്ടുവെന്നാണ്. ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ എ.സി.പി അനൂജ് ശര്‍മ, ദയല്‍പുര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ തര്‍കേഷ് വാര്‍സിംഗ്, ഭജന്‍പുര പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ആര്‍.എസ് മീന എന്നിവര്‍ക്കെതിരെയാണ് ആരോപണം.

‘ഞാന്‍ യഥാര്‍ത്ഥത്തില്‍ ഇതെല്ലാം കണ്ട് ഭയന്നുപോയി. ആരു വന്ന് ഞങ്ങളെ അന്ന് രക്ഷിക്കുമെന്നും ഞാന്‍ ചിന്തിച്ച് പോയി,’പരാതി നല്‍കിയ സ്ത്രീ പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ പൊലീസുദ്യോഗസ്ഥര്‍ തങ്ങളെ കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ചിലും ഫെബ്രുവരി മാസത്തിലുമാണ് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ പരിസരവാസികള്‍ പരാതികള്‍ നല്‍കിയത്. എന്നാല്‍ ഈ കേസുകളില്‍ ഇതുവരെയും എഫ്.ഐ.ആര്‍ പോലും തയ്യാറാക്കിയിട്ടില്ല.

ദല്‍ഹി കലാപത്തിന് കാരണമായെന്ന് വിശ്വസിക്കുന്ന കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നിരവധിപേര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളൊന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലെന്ന് കാരവന്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഈദ് ഗാഹ് ഗ്രൗണ്ടിലെ താത്കാലിക അഭയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് കഴിയുന്ന ആളുകളാണ് പൊലീസ് ഹെല്‍പ് ഡെസ്‌കില്‍ പരാതി നല്‍കിയവരില്‍ ഭൂരിഭാഗം പേരും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതിപ്പെടാന്‍ പോയവരില്‍ നിന്നും പൊലീസ് പരാതി സ്വീകരിക്കാത്ത നടപടിയുണ്ടായി. നിരവധി പരാതികളാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും ലഫ്. ഗവര്‍ണറുടെയും ഓഫീസുകളിലേക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചത്.

Newsdesk

Recent Posts

അയർലണ്ട് മലയാളി ജോർസൺ ബാബു പീസ് കമ്മീഷണറായി നിയമിതനായി

ഡബ്ലിൻ ഉൾപ്പെടെ നാല് കൗണ്ടികളുടെ പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോർസൺ ബാബു നിയമിതനായി. ഡബ്ലിന്, കില്‍ഡെയര്‍, മീത്ത്, വിക്ക്‌ലോ…

1 hour ago

ദുഃഖവെള്ളി ബാങ്ക് അവധിയാണോ? അവധി ലഭിക്കുന്നത് ആർക്കെല്ലാം ?

ദുഃഖവെള്ളി ഒരു പൊതു അവധി ദിവസമല്ല, അത് ഒരു സാധാരണ പ്രവൃത്തി ദിവസമാണ് എന്ന് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC)…

1 hour ago

ബാക്ക് ഗാർഡൻ ഹോമുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ്

ബാക്ക് ഗാർഡനിലെ പ്ലാനിംഗ്-ഒഴിവുള്ള ക്യാബിനുകൾ സ്വകാര്യമായി വാടകയ്ക്ക് എടുക്കാൻ അനുവദിക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പ്ലാനർമാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘം…

5 hours ago

പ്ലാനിംഗ് അനുമതിയില്ലാതെ നിങ്ങളുടെ ബാക്ക് ഗാർഡനിൽ Small Homes പണിയാം

ബാക്ക് ഗാർഡനിലെ മോഡുലാർ യൂണിറ്റുകൾക്കുള്ള ആസൂത്രണ ഇളവുകൾ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. അത്തരം വീടുകളെ…

17 hours ago

ഡേവ് കൊടുങ്കാറ്റ്; അയർലണ്ടിൽ യെല്ലോ അലേർട്ട്

ഡേവ് കൊടുങ്കാറ്റിന്റെ വരവോടെ വാരാന്ത്യത്തിൽ അയർലണ്ടിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. രാജ്യത്ത് മുഴുവനും മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ…

23 hours ago

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാൻ്റെസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം…

1 day ago