അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പൊടിക്കുന്നത് കോടികള്‍. നവീകരണവും സൗന്ദര്യവല്‍ക്കരണവുമൊക്കെയായി തിരക്കിട്ട പണികളാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ നടക്കുന്നത്. ഫെബ്രുവരി 24ന് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ എത്തുക. ട്രംപ് നഗരത്തില്‍ ചെലവിടുന്ന 3 മണിക്കൂറിനായാണ് 100 കോടിയിലധികം രൂപ ചെലവാക്കുന്നത്.
നഗര വികസനവും, പുതിയ റോഡ് നിര്‍മ്മാണവും, മതില്‍ പണിയലും, വഴിയിലെ മരം നടലും, റോഡ് ഷോയുമെല്ലാം ഉള്‍പ്പെടുന്ന കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ട്രംപ് സഞ്ചരിക്കുന്ന പാതയില്‍ പുതിയ റോഡ് നിര്‍മിക്കാന്‍ മാത്രം നല്ലൊരു തുക ചെലവാകും. സുരക്ഷയ്ക്കായി 12 മുതല്‍ 15 കോടി വരെയാണ് ചെലവ്. ഗതാഗത സൗകര്യത്തിനും മറ്റുമായി 7 മുതല്‍ 10 കോടി വരെ രൂപയും, നഗരം മോടി പിടിപ്പിക്കാന്‍ 6 കോടിയും അനുവദിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിനെ സ്വീകരിക്കുന്നതിനായുള്ള പുഷ്പങ്ങള്‍ വാങ്ങുന്നതിന് മാത്രം ചെലവ് 3.7 കോടി രൂപയാണ്. 17 റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 60 കോടിയാണ് അനുവദിച്ചത്. ട്രംപ് സഞ്ചരിക്കുന്ന പാതയിലെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ കെട്ടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴടി പൊക്കത്തിലാണ് മതില്‍ പണിയുന്നത്.ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് പണം ഒരു പ്രശ്നമല്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞതായി ആസൂത്രണ വിഭാഗത്തിലെ ചിലര്‍ വ്യക്തമാക്കുന്നു. സന്ദര്‍ശന ചെലവുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുമെങ്കിലും ഭൂരിഭാഗം ചെലവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് അധികൃതര്‍ പറയുന്നു. ചെലവുകള്‍ സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ട്രംപിന്റെ സന്ദര്‍ശനത്തിന് ശേഷം മാത്രമാകും പുറത്തുവിടുക.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…