Categories: India

ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്

വാരാണസി: ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഡ്രസ്സ് കോഡ്   ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടമനുസരിച്ച് പുരുഷന്മാർ ഇന്ത്യൻ ഹിന്ദു പരമ്പരാഗത വസ്ത്രമായ ധോതി-കുർത്തയും സ്ത്രീകള്‍ സാരിയുമാണ് ധരിക്കേണ്ടത്. ഈ വേഷം ധരിച്ചവര്‍ക്ക് മാത്രമേ ശ്രീകോവിലില്‍ പ്രവേശിക്കാനും പൂജാർച്ചന നടത്താനും സാധിക്കൂ.

ഒപ്പം, ഭക്തര്‍ക്ക്‌ ശ്രീകോവിലില്‍ പ്രവേശിക്കാനുള്ള അനുമതി രാവിലെ 11 വരെയായി നിജപ്പെടുത്തി. കാശി വിദ്വത് പരിഷത്താണ് തീരുമാനം കൈക്കൊണ്ടത്. പുതിയ നിയമം കര്‍ശനമായി പ്രയോഗികമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പാന്‍റ്സ്, ഷർട്ട്, ജീൻസ് എന്നിവ ധരിക്കുന്ന ആളുകളെ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. പുതിയ  നിയമം എന്നുമുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും, നിയമം പ്രവര്‍ത്തികമാക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യയിലെ ഹൈന്ദവ പുണ്യ നഗരമായ വാരാണസിയ്ക്ക് രാഷ്ട്രീയപരമായും ഏറെ പ്രാധാന്യമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്‍ററി മണ്ഡലമായതിനാൽ പുണ്യനഗരവും ഏറെ  പ്രാധാന്യമർഹിക്കുന്നു. രണ്ട് തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ തിരഞ്ഞെടുത്തത് വാരാണസിയാണ്. ഒപ്പം, പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനുശേഷം ഈ പുണ്യ നഗരത്തിന്‍റെ വികസനത്തിനായി നിരവധി നടപടികൾ സ്വീകരിച്ചു. 2019 മാർച്ചിൽ പ്രധാനമന്ത്രി മോദി പ്രശസ്തമായ ഈ ക്ഷേത്രത്തിലേക്കുള്ള ഒരു പുതിയ റോഡ്‌ മാര്‍ഗ്ഗത്തിന് തറക്കല്ലിട്ടിരുന്നു.കൂടാതെ, സംസ്ഥാന സര്‍ക്കാരും ഈ പുണ്യ നഗരത്തിന്‍റെ വികസനത്തിന്‌ ഏറെ ശ്രദ്ധയും പ്രാധാന്യവും  നല്‍കുന്നുണ്ട്.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

8 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

16 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

18 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

19 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago