Categories: India

ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി

ഭോപ്പാല്‍: ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി.

ബില്‍ തുകയായ 11000 രൂപ അടക്കാന്‍ പറ്റാത്തുകൊണ്ടാണ് ആശുപത്രിക്കാര്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

” ആശുപത്രിയില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്ത് ഞങ്ങള്‍ 5000 രൂപ അടച്ചിരുന്നു. പക്ഷേ ചികിത്സ കുറച്ച് ദിവസം കൂടി നീണ്ടപ്പോള്‍ ബില്ലടക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ പണം ഉണ്ടായില്ല,” വയോധികന്റെ മകള്‍ പറഞ്ഞു.

സംഭവം ഗൗരവത്തില്‍ എടുത്തതായും അന്വേഷണം നടത്തി ഉടന്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

അതേസമയം, ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് കാരണം വയോധികന് അപസ്മാരം ഉണ്ടായെന്നും സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

Newsdesk

Recent Posts

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തിൽ 78.2% പോളിംഗ്

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…

18 hours ago

യുട്ടായിൽ മീസെൽസ് പടരുന്നു; വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…

21 hours ago

ഇന്ധന പ്രതിഷേധം തുടരുന്നു; ഉപരോധങ്ങൾ നീക്കാൻ സൈന്യത്തെ വിന്യസിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…

21 hours ago

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…

21 hours ago

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…

21 hours ago

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…

21 hours ago