അകാലത്തില് മരണപ്പെട്ട ചലച്ചിത്ര താരം മോനിഷയ്ക്ക് ദേശീയ അവാര്ഡ് നല്കിയതിനെ വിമര്ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടില് പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്ശനം. എന്തിനാണ് മോനിഷയ്ക്ക് ദേശീയ അവാര്ഡ് നല്കിയതെന്ന് തനിക്കറിയില്ലെന്നും മുഖത്ത് യാതൊരു ചലനങ്ങളുമില്ലാത്ത ഒരു നടിയെ മലയാള സിനിമയില് താന് കണ്ടിട്ടില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.
1986ല് പുറത്തിറങ്ങിയ ‘നഖക്ഷതങ്ങള്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോനിഷയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ, ശാരദക്കുട്ടിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന് ജൂറി അംഗമായിരുന്ന സൂര്യ കൃഷ്ണമൂര്ത്തി.
മോനിഷയ്ക്ക് ദേശീയ അവാര്ഡ് നല്കാനുള്ളത് ജൂറിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു എന്നദ്ദേഹം പറയുന്നു. അവര് മരിച്ച് ഇത്രയും വര്ഷങ്ങള്ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുതെന്നും ഇതെല്ലാം അവര് ജീവിച്ചിരുന്നപ്പോള് എഴുതാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജാനു ബവുറയെ പോലെ പ്രമുഖര് അടങ്ങിയ ജൂറിയാണ് മോനിഷയ്ക്ക് അവാര്ഡ് നല്കാന് തീരുമാനിച്ചത്. മോനിഷയെ കൂടാതെ അന്ന് അവാര്ഡിനായി പരിഗണിച്ചത് സീമാ ബിശ്വാസിന്റെ പ്രകടനമാണ്. എന്നാല്, എല്ലാ സീനിലും ഒരുപോലെ അഭിനയിച്ച മോനിഷയ്ക്ക് അവാര്ഡ് നല്കാന് തീരുമാനിക്കുകയായിരുന്നു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…