India

ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കാനൊരുങ്ങി കര്‍ഷകര്‍

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റോഡ് തടയല്‍ സമരം ഇന്ന് നടക്കും. റോഡ് തടയല്‍ സമരത്തിൽ നിന്ന് ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയതായി ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത് അറിയിച്ചു. അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണത്. 12 മണിമുതല്‍ മൂന്ന് മണിവരെയാണ് റോഡ് തടയല്‍ സമരം നടക്കുക.

റോഡ് തടയല്‍ സമരം നടക്കുന്ന സമയത്ത് സംഘര്‍ഷം ഉണ്ടാവാതിരിക്കാൻ പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ദല്‍ഹി പൊലീസ് അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, തുടങ്ങിയ അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങള്‍ കടത്തിവിടുമെന്നാണ് സംയുക്തകിസാന്‍ മോര്‍ച്ച അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളോട് ആവശ്യമായ സുരക്ഷാനടപടികള്‍ ഒരുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സമരം അവസാനിപ്പിക്കുന്നത് മൂന്ന് മണിക്ക് ഒരു മിനിറ്റ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കി ആയിരിക്കും.

Newsdesk

Recent Posts

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച്‌ 7 ന്…

6 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…

21 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച് മാസത്തിലെ  മലയാളം Mass( Roman) 15ന്

മാർച്ച് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…

22 hours ago

Zippay- ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം ആരംഭിച്ച് ഐറിഷ് ബാങ്കുകൾ

ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…

1 day ago

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…

1 day ago

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ മെയ് 23,24,25 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…

1 day ago