ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം ന്യൂഡഹിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പുതിയ തന്ത്രങ്ങളുമായി മുമ്പോട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കഴിഞ്ഞ ദിവസം അവര്‍ എടുത്ത തീരുമാനം. ഇന്ത്യയിലെ ബിസിനസ് സാമൃാട്ടുക്കളായ റിലയന്‍സിനെയും അദാനിയെയും അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ബിസിനസുകളെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
ഇത് മിക്കവാറും സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു ഘടകമായി മാറാന്‍ സാധ്യതയുണ്ട്. അവര്‍ രാജ്യവ്യാപകമായി റിലയന്‍സ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ജിയോ മൊബൈലുകള്‍ തുടങ്ങിയവ സംഘം ചേര്‍ന്ന് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ക്രമേണ ഇത് പഞ്ചാബ്, ഹരിയാന, ഉത്താരഖണ്ഡ്, മധ്യപ്രദേശ് എന്നിവടങ്ങളിലെല്ലാം ഇതിന്റെ കാമ്പയിന്‍ നടത്താനും തീരുമാനമായി.
ഇവ കൂടാതെ മറ്റു ചില തീരുമാനങ്ങളും കര്‍ഷകര്‍ എടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ജയ്പൂര്‍-ഡല്‍ഹി ദേശീയപാത, ആഗ്ര-ഡല്‍ഹി എക്‌സ്പ്രസ് പാത എന്നിവ മണിക്കൂറുകള്‍ക്ക് വേണ്ടി ഉപരോധിക്കാന്‍ അവര്‍ തീരുമാനിച്ചു. മിക്കവാറും ഒരു ദിവസം മുഴുവന്‍ ഈ പാതകള്‍ അടഞ്ഞു കിടന്നേക്കും. അങ്ങിനെവന്നാല്‍ ഈ പാതവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും അടഞ്ഞേക്കോം. ഡിസംബര്‍ 14 ഓടുകൂടി മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നേക്കും.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമരത്തെ മാനിച്ച് ചില വാദഗ്ദാനങ്ങള്‍ നല്‍കി. കൃഷിയുടെ താങ്ങുവില സമ്പ്രദായം തുടരാമെന്ന് രേഖാമൂലം ഉറപ്പ് എല്ലാ കര്‍ഷകര്‍ക്കും നല്‍കും. എ.പി.എം.സി ചന്തകള്‍ക്ക് പുറത്ത് കാര്‍ഷിക ഉല്പന്നങ്ങളുടെ വ്യാപാരം നടത്തിവരുന്ന സ്വകാര്യ കച്ചവടക്കാരെ കൃത്യമായി വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്റര്‍ ചെയ്യുവാനുള്ള അധികാരം അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
അങ്ങിനെയാണെങ്കില്‍ അതാത് സംസ്ഥാന സര്‍ക്കാരിന് സെസും ഫീസും ഈടാക്കാന്‍ അധികാരം ലഭിക്കും. കര്‍ഷകര്‍ക്ക് തര്‍ക്ക പരിഹാരത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പകരം സാധാരണ സിവില്‍ കോടതികളെ സമീപിക്കാവുന്നതാണ്. കര്‍ഷകരുടെ കൃഷിഭൂമി കരാര്‍ കൃഷിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും നഷ്ടപ്പെടില്ല. അതുപോലെ കരാര്‍ എടുത്ത കൃഷിയിടത്തിലേക്ക് വായ്പ കരാറുകാരന് ഒരിക്കലും ലഭിക്കില്ല. അതുപോലെ തന്നെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ കരാറുകാരന് ഒരിക്കലും അതിലെ നിര്‍മ്മാണങ്ങളില്‍ കയ്യേറ്റം നടത്താനും സമ്മതിക്കില്ല. ഇതൊക്കെയാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…