gnn24x7

കര്‍ഷകര്‍ റിലയന്‍സിനെയും അദാനിയേയും ബഹിഷ്‌കരിക്കുമെന്ന്

0
177
gnn24x7

ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം ന്യൂഡഹിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പുതിയ തന്ത്രങ്ങളുമായി മുമ്പോട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കഴിഞ്ഞ ദിവസം അവര്‍ എടുത്ത തീരുമാനം. ഇന്ത്യയിലെ ബിസിനസ് സാമൃാട്ടുക്കളായ റിലയന്‍സിനെയും അദാനിയെയും അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ബിസിനസുകളെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ഇത് മിക്കവാറും സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു ഘടകമായി മാറാന്‍ സാധ്യതയുണ്ട്. അവര്‍ രാജ്യവ്യാപകമായി റിലയന്‍സ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ജിയോ മൊബൈലുകള്‍ തുടങ്ങിയവ സംഘം ചേര്‍ന്ന് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ക്രമേണ ഇത് പഞ്ചാബ്, ഹരിയാന, ഉത്താരഖണ്ഡ്, മധ്യപ്രദേശ് എന്നിവടങ്ങളിലെല്ലാം ഇതിന്റെ കാമ്പയിന്‍ നടത്താനും തീരുമാനമായി.

ഇവ കൂടാതെ മറ്റു ചില തീരുമാനങ്ങളും കര്‍ഷകര്‍ എടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ജയ്പൂര്‍-ഡല്‍ഹി ദേശീയപാത, ആഗ്ര-ഡല്‍ഹി എക്‌സ്പ്രസ് പാത എന്നിവ മണിക്കൂറുകള്‍ക്ക് വേണ്ടി ഉപരോധിക്കാന്‍ അവര്‍ തീരുമാനിച്ചു. മിക്കവാറും ഒരു ദിവസം മുഴുവന്‍ ഈ പാതകള്‍ അടഞ്ഞു കിടന്നേക്കും. അങ്ങിനെവന്നാല്‍ ഈ പാതവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും അടഞ്ഞേക്കോം. ഡിസംബര്‍ 14 ഓടുകൂടി മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നേക്കും.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമരത്തെ മാനിച്ച് ചില വാദഗ്ദാനങ്ങള്‍ നല്‍കി. കൃഷിയുടെ താങ്ങുവില സമ്പ്രദായം തുടരാമെന്ന് രേഖാമൂലം ഉറപ്പ് എല്ലാ കര്‍ഷകര്‍ക്കും നല്‍കും. എ.പി.എം.സി ചന്തകള്‍ക്ക് പുറത്ത് കാര്‍ഷിക ഉല്പന്നങ്ങളുടെ വ്യാപാരം നടത്തിവരുന്ന സ്വകാര്യ കച്ചവടക്കാരെ കൃത്യമായി വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്റര്‍ ചെയ്യുവാനുള്ള അധികാരം അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

അങ്ങിനെയാണെങ്കില്‍ അതാത് സംസ്ഥാന സര്‍ക്കാരിന് സെസും ഫീസും ഈടാക്കാന്‍ അധികാരം ലഭിക്കും. കര്‍ഷകര്‍ക്ക് തര്‍ക്ക പരിഹാരത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പകരം സാധാരണ സിവില്‍ കോടതികളെ സമീപിക്കാവുന്നതാണ്. കര്‍ഷകരുടെ കൃഷിഭൂമി കരാര്‍ കൃഷിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും നഷ്ടപ്പെടില്ല. അതുപോലെ കരാര്‍ എടുത്ത കൃഷിയിടത്തിലേക്ക് വായ്പ കരാറുകാരന് ഒരിക്കലും ലഭിക്കില്ല. അതുപോലെ തന്നെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ കരാറുകാരന് ഒരിക്കലും അതിലെ നിര്‍മ്മാണങ്ങളില്‍ കയ്യേറ്റം നടത്താനും സമ്മതിക്കില്ല. ഇതൊക്കെയാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here