gnn24x7

വീണ്ടും തന്റെ പ്രിയപ്പെട്ട 369 നമ്പറുമായി സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക

0
377
gnn24x7

കൊച്ചി: മലയാളികളുടെ സൂപ്പര്‍ താരമായ മമ്മൂക്കയ്ക്ക് ചില വീക്‌നസുകള്‍ ഉണ്ട്. അത് ഒന്നും മോശപ്പെട്ടതല്ല കേട്ടോ. കള്ളുപോലും കുടിക്കാത്ത നമ്മുടെ സ്വന്തം മമ്മൂക്കയുടെ വീക്ക്‌നസ് ചില നമ്പരുകളോടാണ്. പിന്നീട് കൂളിങ് ഗ്ലാസുകളോടാണ് പ്രിയം. എന്നാല്‍ ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ കാരവന്‍ സ്വന്തമാക്കിയ ശേഷം അതിന് തന്റെ പ്രിയപ്പെട്ട നമ്പരായ KL 07 CU 369 എന്ന നമ്പര്‍ തന്നെ താരം സ്വന്തമാക്കി.

ഇന്ത്യയിലെ തന്നെ പ്രസിദ്ധരായ ബോഡി നിര്‍മ്മാതാക്കളായ ഓജസ് മൊബൈല്‍സാണ് താരത്തിന്റെ ഈ ഏറ്റവും പുതിയ കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത്തവണ നീലയും വെള്ളയും കളറിലാണ് മമ്മൂക്കയുടെ പുതിയ കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയാണ് കാരവാന്‍ തയ്യാറാക്കിയിരിക്കുന്നത്. സെമിബുള്ളറ്റ് പ്രൂഫ് ജനാലകള്‍, സൗണ്ട് പ്രൂഫ്, തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂക്ക വീടിന് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ ഒരു പര്യസചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. അധികം താമസിയാതെ മമ്മൂക്കയുടെ സിനിമകള്‍ ആരംഭിക്കുമെന്നാണ് സംസാരം.

gnn24x7