അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എ സ്ഥാനം രാജിവെച്ച എട്ട് പേരില്‍ അഞ്ച് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ജിത്തു ചൗധരി, പ്രദ്യുമ്‌ന സിങ് ജഡേജ, ജെ.വി കക്കാദിയ, അക്ഷയ് പട്ടേല്‍, ബ്രിജേഷ് മെര്‍ജ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജിത്തു വഗാനി, മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു.
കക്കാദിയ,ജഡേജ എന്നിവര്‍ മാര്‍ച്ച് മാസത്തിലാണ് രാജി സമര്‍പ്പിച്ചത്. ബാക്കിയുള്ളവര്‍ ജൂണ്‍ മാസത്തില്‍.
ഇവര്‍ രാജിവെച്ചതിനാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ബി.ജെ.പിയാണ് മറ്റൊരു സീറ്റില്‍ വിജയിച്ചത്.
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…