Categories: Top News

സംസ്ഥാനത്ത് പുതുതായി 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (പാലക്കാട്-2, ഇടുക്കി-1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (പാലക്കാട്-1, തൃശൂര്‍-1), കൊല്ലം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കാസര്‍ഗോഡ് ജികളില്‍ നിന്നുള്ള 5 പേരുടെ വീതവും, തിരുവനന്തപുരം (ആലപ്പുഴ-1), ഇടുക്കി ജികളില്‍ നിന്നുള്ള 4 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം (കൊല്ലം) ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധന കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4032 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 44,129 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 42,411 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്‌പോട്ട്.

4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്. ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Newsdesk

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

3 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

7 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

9 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

11 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

12 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

15 hours ago