പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരന്മാരും മറ്റ് രണ്ട് പേരും ചൊവ്വാഴ്ച ആഗ്രയിലെ ഫത്തേഹാബാദ് പ്രദേശത്തെ സെപ്റ്റിക് ടാങ്കിൽ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഫത്തേഹാബാദ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ പ്രതപ്പുര ഗ്രാമത്തിലാണ് പത്ത് വയസുകാരനായ അനുരാഗ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണത്.
സോനു (25), രാം ഖിലാഡി, ഹരിമോഹൻ (16), അവിനാശ് (12) എന്നിവരാണ് ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ചത്. ഹരിമോഹൻ, അവിനാശ്, അനുരാഗ് എന്നിവരാണ് സഹോദരങ്ങൾ. ഗ്രാമവാസികളാണ് ഇവരെ ടാങ്കിൽ നിന്ന് പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…