കൊല്‍ക്കത്ത: സി.പി.ഐ.എം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെര്‍ച്വല്‍ റാലിയിലൂടെ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ജ്യോതിര്‍മയ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രത മുഖര്‍ജിയെ പരാജയപ്പെടുത്തിയാണ് സി.പി.ഐ.എം ടിക്കറ്റില്‍ സിക്ദര്‍ പാര്‍ലമെന്റിലെത്തിയത്.2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോതിര്‍മയ് പരാജയപ്പെട്ടിരുന്നു. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇവര്‍ പരാജയപ്പെട്ടിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തില്‍ ചൊവ്വാഴ്ചയായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ജോതിര്‍മയ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…
Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League…
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…