gnn24x7

സി.പി.ഐ.എം മുന്‍ എം.പി ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

0
228
gnn24x7

കൊല്‍ക്കത്ത: സി.പി.ഐ.എം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെര്‍ച്വല്‍ റാലിയിലൂടെ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ജ്യോതിര്‍മയ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രത മുഖര്‍ജിയെ പരാജയപ്പെടുത്തിയാണ് സി.പി.ഐ.എം ടിക്കറ്റില്‍ സിക്ദര്‍ പാര്‍ലമെന്റിലെത്തിയത്.2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോതിര്‍മയ് പരാജയപ്പെട്ടിരുന്നു. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇവര്‍ പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തില്‍ ചൊവ്വാഴ്ചയായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ജോതിര്‍മയ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here