Categories: India

കൊവിഡ്; ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും തുക തിരിച്ചുനല്‍കും. ആളുകള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് റെയില്‍വെയുടെ ഈ നീക്കം.

തുക പൂര്‍ണമായും റീഫണ്ട് ചെയ്യുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഞായറാഴ്ച രാജ്യമൊട്ടാകം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഞായറാഴ്ച റെയില്‍വെ സേവനങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഇതുവരെ 258 പേര്‍ക്ക് കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ 39 പേര്‍ വിദേശികള്‍ ആണ്. 258 രോഗികളില്‍ നാലുപേരാണ് മരണപ്പെട്ടത്.

ദല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി ഓരോ രോഗികളാണ് മരണപ്പെട്ടത്. ഇതില്‍ 22 രോഗികളെ അസുഖം ഭേദമായ ശേഷം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിദേശിയാണ്. ഇതുപ്രകാരം ഇന്ത്യയിലുടനീളം ഇതുവരെ കൊവിഡ് -19 കേസുകളുടെ എണ്ണം 231 ആണെന്ന് മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ ന്യൂമോണിയ കേസുകളും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം പശ്ചിമബംഗാളില്‍ ഇന്ന് പുതിയ കേസുകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കോട്ട്‌ലന്റിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണ് ഇത്. രാജസ്ഥാനില്‍ ഇതുവരെ 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ലോകത്ത് കൊവിഡ് പിടിപെട്ട് രണ്ടുലക്ഷത്തിലേറെ പേരാണ് മരണമടഞ്ഞത്. ആയിരത്തിലേറെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത നാലാമത്തെ രാജ്യമായി സ്‌പെയിന്‍ മാറി.

Newsdesk

Recent Posts

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

3 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

15 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

17 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

19 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

21 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

22 hours ago