അഹമ്മദാബാദ്: കൊവിഡ് ഭീഷണിക്കിടയിലും ശുചീകരണ പ്രവർത്തനങ്ങൾ പോലും നടത്താതെ സാധാരണ മട്ടിൽ തുറന്ന് പ്രവർത്തിച്ച് ഗുജറാത്ത് ക്യാൻസർ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡോക്ടർമാർക്കും പാരമെഡിക്കൽ സ്റ്റാഫിനും ഉൾപ്പെടെ 32 ഓളം പേർക്ക് കൊവിഡ് ബാധിച്ച ജി.സി.ആർ.ഐയിൽ മതിയായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തത് ഡോക്ടർമാരെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ബുധനാഴ്ച്ച മാത്രം ഇവിടുത്തെ മൂന്ന് ഡോക്ടർമാർക്കും ഒരു ക്ലറിക്കൽ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ജി.സി.ആർ.ഐയിലെ 50 ജീവനക്കാർ ക്വാറന്റെെനിലാണ്.
കൊവിഡ് ഭീഷണി നിലനിൽക്കുന്ന ആശുപത്രിയിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നുമില്ലാതെ ജോലി ചെയ്യുന്നത് തങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ഇവിടുത്തെ ഡോക്ടർമാർ പറയുന്നു. ക്യാൻസർ രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ സ്ഥിതി ഗുരുതരമാണെന്നിരിക്കേ കൃത്യമായ സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ജീവനക്കാരും രോഗികളും ആവശ്യപ്പെടുന്നത്.
ആശുപത്രി അടച്ചു പൂട്ടുന്നത് കീമോ തെറാപ്പി ആവശ്യമുള്ള രോഗികളെ ബാധിക്കുമെന്നതിനാൽ പ്രവർത്തനം ചാമുണ്ട ബ്രിഡ്ജിനു സമീപമുള്ള ഗുജറാത്ത് ക്യാൻസർ സൊസൈറ്റിയിലേക്ക് മാറ്റണം എന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.
അതേ സമയം ജി.സി.ആർ.ഐ യിൽ കൊവിഡ് ഭീഷണി ഉയർന്നതോടെ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണത്തിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…