ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ കണ്ടത്തി. വെറും 1000 പ്രകാശ വർഷം അകലെയാണ് ഭൂമിയുടെ അയൽവാസിയുള്ളത്. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ ഗവേഷകരാണ് ബ്ലാക്ക് ഹോൾ കണ്ടെത്തിയത്. HR 6819 എന്ന് അറിയപ്പെടുന്ന ഗാലക്സിയിലാണ് തമോഗർത്തം.
ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ എന്ന് പറയുന്നത്. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന് അദൃശ്യമായിരിക്കും. എങ്കിലും ചുറ്റുമുള്ള വസ്തുക്കളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ സാന്നിധ്യം മനസ്സിലാക്കാനാകും.
സമീപ പരിസ്ഥിതിയുമായി അക്രമാസക്തമായി പ്രവർത്തിക്കാത്ത ആദ്യ തമോഗർത്തമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
കഴിഞ്ഞ വർഷം ക്ഷീരപഥത്തിൽ സൂര്യന്റെ 70 ഇരട്ടി ഭാരമുള്ള തമോഗർത്തം കണ്ടെത്തിയിരുന്നു. എൽബി 1 എന്ന് പേരിട്ട തമോഗർത്തം ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരാണ് കണ്ടെത്തിയത്.
2019 ഏപ്രിൽ പത്തിന് തമോഗർത്തിന്റെ ആദ്യ ചിത്രവും ശാസ്ത്രലോകം പുറത്തുവിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ചിത്രം പകര‍്ത്തിയത്.
എം87 എന്നു പേരായ ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ള തമോഗർത്തമാണ് ചിത്രത്തിൽ പതിഞ്ഞതെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ അവകാശവാദം.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…