പനാജി: പാര്ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അഭിനന്ദിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി.
പ്രതിപക്ഷത്തെ കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി അംഗങ്ങൾ ഇറങ്ങിപ്പോയശേഷമാണ് പ്രമേയം പാസാക്കിയത്.
രാജ്യത്ത് ആദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തെ അഭിനന്ദിച്ച് ഒരു സംസ്ഥാന സര്ക്കാര് അഭിനന്ദനപ്രമേയം പാസാക്കിയതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു. കൂടാതെ, കേന്ദ്രത്തിലെ BJP സർക്കാറിന്റെ ചരിത്രതീരുമാനത്തിന് ഗോവൻജനതയുടെ നന്ദിയാണ് പ്രമേയം പസാക്കിയതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും സാവന്ത് പറഞ്ഞു.
40 അംഗ സഭയിൽ സ്പീക്കർ ഉൾപ്പെടെ 27 എംഎൽഎമാരാണ് BJPയ്ക്കുള്ളത്. ഇവർക്കുപുറമെ സർക്കാറിനെ പിന്തുണക്കുന്ന രണ്ടു സ്വതന്ത്രരും സഭയിൽ ഹാജരുണ്ടായിരുന്നു. അതേസമയം, സർക്കാറിനെ പിന്തുണക്കുന്ന എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാമോ സഭയില് ഹാജരായില്ല.
മിഖ്യമന്ത്രി അവകാശപ്പെട്ടതുപോലെ രാജ്യത്ത് ആദ്യമായി ഗോവ സര്ക്കാരാണ് പൗരത്വ ഭേദഗതി നിയമത്തെ അഭിനന്ദിച്ച് പ്രമേയം പാസാക്കിയത്. എന്നാല്, കേരളം, പഞ്ചാബ്, രാജസ്ഥാന്, പശ്ചിമ ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങള് പൗരത്വ ഭേദഗതി നിയമത്തെ എതിര്ത്ത് പ്രമേയം പാസാക്കിയിരുന്നു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…