gnn24x7

പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി

0
225
gnn24x7

പനാജി: പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി.

പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സ്, ​ഗോവ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ശേ​ഷ​മാ​ണ്​ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച് ഒരു സംസ്ഥാന സര്‍ക്കാര്‍ അ​ഭി​ന​ന്ദ​ന​പ്ര​മേ​യം പാ​സാ​ക്കി​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ്​ സാ​വ​ന്ത്​ അ​വ​കാ​ശ​പ്പെ​ട്ടു. കൂടാതെ, കേ​ന്ദ്ര​ത്തി​ലെ BJP  സ​ർ​ക്കാ​റിന്‍റെ ച​രി​ത്ര​തീ​രു​മാ​ന​ത്തി​ന്​ ഗോ​വ​ൻ​ജ​ന​ത​യു​ടെ ന​ന്ദി​യാ​ണ്​ പ്ര​മേ​യം പസാക്കിയതിലൂടെ  പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും​ സാ​വ​ന്ത് പ​റ​ഞ്ഞു.

40 അം​ഗ സ​ഭ​യി​ൽ സ്​​പീ​ക്ക​ർ ഉ​ൾ​പ്പെ​ടെ 27 എം​എ​ൽ​എ​മാ​രാ​ണ്​ BJPയ്​ക്കു​ള്ള​ത്. ഇ​വ​ർ​ക്കു​പു​റ​മെ സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന ര​ണ്ടു​ സ്വ​ത​ന്ത്ര​രും സ​ഭ​യി​ൽ ഹാ​ജ​രു​ണ്ടാ​യി​രു​ന്നു. അതേസമയം, സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന എ​ൻ.​സി.​പി എം.​എ​ൽ.​എ ച​ർ​ച്ചി​ൽ അ​ലി​മാ​മോ സഭയില്‍ ഹാ​ജ​രാ​യി​ല്ല.

മിഖ്യമന്ത്രി അവകാശപ്പെട്ടതുപോലെ രാജ്യത്ത് ആദ്യമായി ഗോവ സര്‍ക്കാരാണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച് പ്രമേയം പാസാക്കിയത്. എന്നാല്‍,  കേരളം, പഞ്ചാബ്‌, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here